കാസർകോട്:(www.thenorthviewnews.in) : കഴിഞ്ഞ ഒരുവർഷത്തോളമായി വിദ്യാനഗർ ചിന്മയ സ്കൂളിലെ അധികാരികൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വേട്ടയാടുകയാണ്. ആദ്യം അവരെ ഫീസിന്റെ പേരിൽ ഓൺലൈൻ ക്ലാസ്സിൽനിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോൾ അവരുടെ ടി.സി തടഞ്ഞുവെച്ചുമാണ് അധികാരികൾ വിദ്യാർത്ഥികളുടെ ഭാവിവെച്ച് കളിക്കുന്നത്. ഇതിന് ഉടനടി ബന്ധപ്പട്ട സ്കൂൾ അധികാരികൾ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വിദ്യാർത്ഥികളുടെ അവകാശ സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ സമരപരിവാടികൾ നടത്തി രാഷ്ട്രീയ പരമായി നേരിടുമെന്ന് എം.എസ്.എഫ് കാസർകോട് മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗർ ജന. സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട പ്രസ്താവനയിൽ അറിയിച്ചു.

ഈ കോവിഡ് മഹാമാരിയിൽ നട്ടം തിരിയുന്ന കുട്ടികളെയും രക്ഷിതാക്കളെയും ഇത്ര മേൽ പീഡിപ്പിച്ച മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം ലോകത്ത് തന്നെയില്ല.കാസർകോട്ടെ മറ്റ് സ്കൂൾ അധികാരികൾ മാന്യമായ രീതിയിൽ കൈകാര്യം ചെയ്യുമ്പോൾ ചിന്മയ സ്കുൾ അധികാരികൾ ധിക്കാരപരമായ നടപടിയാണ് സ്വീകരിക്കുന്നുള്ളത്. മനേജ്മെന്റിന്റെ പല ക്രൂരതകളും കഴിഞ്ഞ ഒരു വർഷമായി നാം വാർത്താ മാധ്യമങ്ങൾ വഴി കാണുന്നുണ്ട്. അതിന്റെ ഒടുവിലത്തേതാണ് ഇപ്പോൾ നടന്നിരിക്കുന്ന ടി.സി നിഷേധം.സാമ്പത്തികമായി പാടേ തകർന്ന രക്ഷിതാക്കൾ ന്യായമായ ഫീസ് നൽകാമെന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാതെ 300 ഓളം കുട്ടികളെ പുറത്താക്കുകയും അവർ മറ്റ് ഫീസ് കുറഞ്ഞ സ്കൂളുകളിലേക്കോ സർക്കാർ സ്കൂളിലേകോ ചേർക്കാൻ ആവശ്യമായ ടി സി ചോദിച്ചപ്പോൾ  അതിന്ന് ഭീമമായ തുക ആവശ്യപെട്ട് വീണ്ടും കുട്ടികള പീഡിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റുകയില്ല. ഭീമമായ സംഖ്യ ഡൊണേഷൻ വാങ്ങിക്കുമ്പോൾ അതു നൽകാനും രക്ഷിതാക്കൾ തയ്യാറായിരുന്നുവല്ലോ. അതേ രക്ഷിതാക്കളോടുള്ള ഈ സമീപനം സ്കൂൾ മാനേജ്മെൻ്റിന് ചേർന്നതല്ല. ഇതിനെതിരെ അധികാരികളും പൊതു സമുഹവും ഉണരണം ഇത്തരം സ്ഥാപനങ്ങളെ ഒറ്റപ്പെടുത്തണം. ഗവണ്മെന്റ് സൗജന്യമായി നൽകിയ സ്ഥലത്ത് ട്രസ്റ്റ് എന്ന പേരിൽ ഗമണ്മെന്റിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കുട്ടികളോട് നിരന്തരമായി ഇത്തരത്തിൽ ക്രൂരത കാണിക്കുന്നത് എന്നോർക്കണം. ഇത്തരം സ്വകാര്യ കോർപറേറ്റുകൾക്കെതിരിൽ ചെറുവിരൽ അനക്കാൻ നമ്മുടെ നിയമത്തിന്ന് സാധിക്കുന്നില്ലെങ്കിൽ അത് നമ്മുട ജനാതിപത്യത്തിനെ തിരെയുള്ള വെല്ലുവിളിയാണെന്നും ന്യായമായ നടപടി കൈകൊണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്നും പ്രസ്താവനയിൽ അറിയിച്ചു

Post a Comment

Previous Post Next Post