തിരുവനന്തപുരം:(www.thenorthviewnews.in) സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ഇന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണും. കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നുരാവിലെ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുപരിപാടികളില്‍ അമ്ബത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു നിയന്ത്രണങ്ങളില്‍ പ്രധാനം.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍, രോഗ വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യാനും യോഗത്തില്‍ തീരുമാനമെടുത്തു.

Post a Comment