രമേശ് ചെന്നിത്തലയുടെ നുണ നിർമാണ മെഷീന്റെ ചാർജർ കെ സുരേന്ദ്രന്റെ കയ്യിൽ - വൃന്ദ കാരാട്ട്
ചെർക്കള: എല്ലാ ദിവസവും ഉണർന്നാൽ നുണകൾ മാത്രം പറയുന്ന ചെന്നിത്തലയുടെ കയ്യിലെ നുണ മെഷീന്റെ ചാർജർ ബിജെപി നേതാവ് സുരേന്ദ്രന്റെ വീട്ടിലാണെന്ന് സിപിഎം പിബിയംഗം വൃന്ദകാരാട്ട് പറഞ്ഞു. കാസർകോട് എൽഡിഎഫ് സ്ഥാനാർഥി എംഎ ലത്തീഫിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വൃന്ദകാരാട്ട്. ഗുരുവായൂരിൽ ലീഗ് ബിജെപി ധാരണയാണെന്ന് സുരേഷ് ഗോപി സമ്മതിച്ചത് മറ്റു മണ്ഡലങ്ങളിൽ കൂടിയുണ്ടന്നതിന്റെ സമ്മതം കൂടിയാണെന്നും കെഎൻഎ കാദർ അമിത് ഷായുടെ ഭാഷയിൽ ആണ് സംസാരിക്കുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. ഇവിടെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലന്ന് പിണറായി പറയുമ്പോൾ അതിന് വേണ്ട ഫോം പൂരിപ്പിച്ചു നൽകും എന്നായിരുന്നു ഖാദർ പറഞ്ഞത്. കഴിഞ്ഞ കാലങ്ങളിൽ കാസർകോട് മണ്ഡലത്തെ പ്രതിനിധികരിച്ച എംഎൽഎ ഇവിടെ വികസനം കൊണ്ട് വന്നില്ലന്നും വികസനം അറിയാൻ തൊട്ടടുത്ത എൽഡിഎഫ് എംഎൽഎയുടെ മണ്ഡലത്തിൽ നോക്കണമെന്നും വൃന്ദകാരാട്ട് പറഞ്ഞു.

Post a Comment