ചെന്നൈ:(www.thenorthviewnews.in) പശ്ചിമ ബംഗാളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രസ്താവനയെ പരിഹസിച്ച് നടൻ സിദ്ദാർഥ്. അധികാരത്തിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കുന്ന ദിവസം ഈ രാജ്യം യഥാർഥത്തിൽ വാക്സിനേറ്റ് ആകുമെന്ന് സിദ്ദാർഥ് പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ പശ്ചിമ ബംഗാളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു സിദ്ദാര്‍ഥിന്റെ പ്രതികരണം.

"ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താകുമ്പോള്‍, ഈ രാജ്യം ശരിക്കും 'വാക്‌സിനേറ്റ്' ആകും. അത് വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ ഉണ്ടാകും … കുറഞ്ഞപക്ഷം ഈ ട്വീറ്റിനെ കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്താനെങ്കിലും," എന്നായിരുന്നു സിദ്ദാർഥ് കുറിച്ചത്. മേയ് ഒന്ന് മുതല്‍ കമ്പനികളില്‍ നിന്ന് നേരിട്ട് കാശ് കൊടുത്ത് വാക്‌സിന്‍ വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത്.


Post a Comment

Previous Post Next Post