തിരുവനന്തപുരം:(www.thenorthviewnews.in) കോവിഡ് കേസുകള്‍​ ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഗൗരവതരമായ സ്​ഥിതിയാണ്​ സംസ്​ഥാനത്ത്​ രൂപപ്പെടുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍​. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങളാണ്​ ഉണ്ടാവുക. അതിനുശേഷം ഏതെല്ലാം നിയന്ത്രണങ്ങള്‍ വേ​ണമെന്ന്​ തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കും.

പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച രാവിലെ നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചു. പരമാവധി ആളുകള്‍ക്ക്​ വാക്​സിനേഷന്‍ നല്‍കി പ്രതിരോധശക്​തി വര്‍ധിപ്പിക്കുകയാണ്​ മികച്ച പ്രതിരോധമെന്ന്​ സംസ്​ഥാനം മനസ്സിലാക്കുന്നു. മേയ്​ ഒന്ന്​ മുതല്‍ 18 വയസ്സിന്​​ മുകളില്ലുവര്‍ക്ക്​ വാക്​സിന്‍ നല്‍കാനുള്ള തീരുമാനത്തെ കേരളം സ്വാഗതം ചെയ്യുന്നു. വിവിധ പ്രായക്കാര്‍ക്ക്​ വിവിധ സമയങ്ങളിലാകും വാക്​സിന്‍ നല്‍കുക.

എന്നാല്‍, താങ്ങാവുന്ന വിലക്ക്​ വാക്​സിന്‍ ലഭിക്കാത്തതിന്‍റെ ആശങ്ക യോഗത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കൂടുതല്‍ വാക്​സിന്‍ സൗജന്യമായി നല്‍കണം. 400 രൂപക്ക്​ വാക്​സിന്‍ വാങ്ങാന്‍ നിലവിലെ കണക്കനുസരിച്ച്‌​ 1300 കോടി രൂപ ചെലവ്​ വരും. ഇത്​ സംസ്​ഥാനത്തിനുമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുമെന്നും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ പ്രധാന ജംഗ്​ഷനുകളിലും ആളുകള്‍ കൂടുന്നയിടത്തും പൊലീസ്​ അനൗണ്‍സ്​മെന്‍റ്​ നടത്തുന്നുണ്ട്​. വ്യാപാര സ്​ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും തിരക്കൊഴിവാക്കാന്‍ നടപടി സ്വീകരിച്ചു. സ്​ഥാപനങ്ങളില്‍ പകുതി പേര്‍ മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെയും മറ്റെന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി എല്ലാവരും അംഗീകരിക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളിനുള്ളില്‍ 75 പേരും തുറസ്സായ സ്​ഥലങ്ങളില്‍ 150 പേരും മാത്രമേ പാടുള്ളൂ.

മരണാനന്തര ചടങ്ങുകള്‍ക്ക്​ പരമാവധി 50 പേര്‍ക്ക്​ പ​ങ്കെടുക്കാം. വിവാഹത്തില്‍ പ​ങ്കെടുക്കുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡും ക്ഷണക്കത്തും കൈയില്‍ കരുതണം. ദീര്‍ഘദൂര യാത്രകള്‍ പരമാവധി ഒഴിവാക്കണം. അതേസമയം വിവാഹം, മരണം, അടുത്ത ബന്ധുവിന്‍റെ രോഗീ സന്ദര്‍ശനം, മരുന്ന്​, ഭക്ഷണം എന്നിവക്കായി യാത്ര ചെയ്യാന്‍​ അനുവാദമുണ്ട്​. എന്നാല്‍, സ്വന്തമായി തയാറാക്കിയ സത്യപ്രസ്​താവന കൈയില്‍ കരുതണം. ഇതിന്​ പ്രത്യേക മാതൃകയൊന്നുമില്ല.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്ക്​ ഹോം ഡെലിവറി നടത്താം. അവശ്യസര്‍വിസുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യമെത്തിക്കുന്നതിന്​ വിലക്കില്ല. എന്നാല്‍, കച്ചവടക്കാരന്‍ മാസ്​ക്​ ധരിച്ചിരിക്കുന്നുവെന്ന്​ ഉറപ്പാക്കണം.

ശനിയാഴ്ച ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍ നിശ്ചയപ്രകാരം നടക്കും. പരീക്ഷ കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കള്‍ കൂട്ടംകൂടി നില്‍ക്കാതെ പെ​ട്ടെന്ന്​ മടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post