ആലംപാടി : (www.thenorthviewnews.in) മതവിദ്യാഭ്യാസ രംഗത്ത് ഈ വർഷം ബിരുദം ലഭിച്ച ആലംപാടിയിലെ യുവ-പണ്ഡിതന്മാരെയും,ഹാഫിളീങ്ങളെയും , നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും +2 പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ക്ാഷ് അവാർഡും മോമന്റോയും നൽകി ആദരിക്കാൻ പ്രസിഡന്റ് സി ബി മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.ആലംപാടി പള്ളിയുടെ നവീകരണം പൂർത്തിയാക്കാനാവശ്യമായ എല്ലാ സഹായ സഹകരണവും നാട്ടിലെ ജമാഅത്ത് കമ്മിറ്റിക്ക് നൽകാൻ യുഎയിലുള്ള മുഴുവൻ ജമാഅത്ത് അംഗങ്ങളും രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു .ജനറൽ സെക്രട്ടറി ഹനീഫ് ചെറിയാലംപാടി സ്വാഗതവും സെക്രട്ടറി റൗഫ് ഖാസി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി മുനീർ എസ് ടി പ്രാർത്ഥന നടത്തി. ട്രഷറർ സത്താർ പൊയ്യയിൽ വൈസ് പ്രസിഡന്റ്‌മാരായ ഉമ്പായി മിഹ്റാജ്, ഖാദർ തളങ്കര, ഉസ്മാൻ ടി എ, ഹാജി ഖാദർ, സെക്രട്ടറി സഫ്‌വാൻ കന്നി ക്കാട്, ഉപദേശക സമിതി അംഗങ്ങളായ സേട്ട് മുഹമ്മദ്, അബ്ബാസ് കടുമാന, അബൂബക്കർ നെച്ചിപ്പടുപ്പ്,മുഹമ്മദ് കുഞ്ഞി അബുദാബി,അബൂബക്കർ കൊടക്, പ്രവർത്തക സമിതി അംഗങ്ങളായ അമീനു മളിയിൽ, അൻവർ മദ ക്കത്തിൽ, അസിസ് സുബിയൻതോട്ടി, ഖാദർ എസ് എം, മുസ്തഫ മൊയ്‌ദീൻ, അദ്ര മേനത്ത്,ഔഫ് കന്നിക്കാട്, ജൗഹർ ചെറിയാലംപാടി , റാഷിദ് കാർ, മുഹമ്മദ് മിഡ്‌ൽ എന്നിവർ സംബന്ധിച്ചു.

Post a Comment