കാസർകോട്:(www.thenorthviewnews.in)  സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. സിപിഎം പ്രാദേശിക നേതാവ് കെ.കെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് അക്രമി സംഘം തകര്‍ത്തു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ഇന്ന് രാവിലെ 7 മണിയോടെ ഒരു സംഘം ആളുകള്‍ മണ്ണുമാന്തി യന്ത്രവുമായി എത്തിയ ശേഷം വീട് ഇടിച്ച്‌ പൊളിക്കുകയായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട് പുറത്തിറങ്ങിയ അബ്ദുല്ലക്കുഞ്ഞിയും കുടുംബവും അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് പൂര്‍ണമായും തകര്‍ക്കപ്പെട്ട നിലയിലാണ്.

അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകന്‍ അബ്ദുല്‍ റഹീം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കുമ്ബള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അബ്ദുല്ലക്കുഞ്ഞി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post