തിരുവനന്തപുരം: (www.thenorthviewnews.in) സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. അതാത് പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ നിയമം പാലിക്കണം.
കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണ്ടിവരും. സര്‍ക്കാര്‍ ഒഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കുന്ന ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും.ബാങ്കിംഗ് സേവനം നിലവില്‍ രണ്ട് മണിവരെയാണ്. പരമാവധി ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുളളവര്‍ മൂന്ന് ലക്ഷം കവിഞ്ഞു. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥല സൗകര്യമുളള ക്ഷേത്രങ്ങളിലാണ്. ചെറിയ ക്ഷേത്രങ്ങളില്‍ അതിനനുസരിച്ച് നിയന്ത്രണം വേണം. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രമായിരിക്കും അനുവദിക്കുക. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരിലും പരിശോധന നടത്തും.

Post a Comment