ലഖ്‌നൗ: (www.thenorthviewnews.in) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്വയം നിരീക്ഷണത്തിലായിരുന്ന യോഗിക്ക് ബുധനാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ചില ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹം മുൻകരുതൽ എന്ന നിലയിൽ സ്വയം നിരീക്ഷണത്തിൽ പോയിരുന്നത്. ട്വിറ്റിറിലൂടെ യോഗി തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്.അതിനിടെ മുൻ മുഖ്യമന്ത്രിയും സമാജ്‌വാദ് പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് 24 മണിക്കൂറിനിടെ 1.8 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1027 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു

Post a Comment