കായംകുളം:(www.thenorthviewnews.in)  ക്ഷേത്രവളപ്പില്‍ എസ്.എഫ്.െഎ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സമാനരീതിയിലെ കേസില്‍ നേരത്തെയും ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളി പിടിയില്‍. കൊലപാതകം, കൊലപാതക ശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായ താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തില്‍ ഉണ്ണികൃഷ്ണനാണ് (ഉണ്ണിക്കുട്ടന്‍ - 24) പിടിയിലായത്.

വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അഭിമന്യുവിനെ (15) വിഷുദിനത്തില്‍ പടയണിവട്ടം ക്ഷേത്രവളപ്പിലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് പിടികൂടിയത്.

കേസിലെ ഒന്നാം പ്രതി വള്ളികുന്നം പുത്തന്‍പുരക്കല്‍ സജയ്ജിത്ത് (20), രണ്ടാം പ്രതി വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്ബി (26), വള്ളികുന്നം കണ്ണമ്ബള്ളി പടീറ്റതില്‍ അരുണ്‍ അച്ച്‌യുതന്‍ (21), ഇലിപ്പക്കുളം െഎശ്വര്യയില്‍ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷന്‍ പ്രസാദം വീട്ടില്‍ പ്രണവ് (23) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘം സുഹൃത്തുക്കളായ കാശിനാഥ് (15), ആദര്‍ശ് (17) കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യത്തില്‍ പെങ്കടുത്ത ഒരു പ്രതി കൂടിയാണ് അറസ്റ്റിലാകാനുള്ളത്. ഇയാള്‍ക്കായി അന്വേഷണം ഉൗര്‍ജിതമാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാനും ഒളിവിലിരിക്കാനും സഹായം നല്‍കിയവരെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

ഒരു വര്‍ഷം മുമ്ബ് വള്ളികുന്നത്തിന് സമീപം പാവുമ്ബ ക്ഷേത്ര ഉല്‍സവത്തിനിടെ നിരപരാധിയായ യുവാവിനെ ഇയാള്‍ ഉള്‍പ്പെട്ട സംഘം വെട്ടികൊലപ്പെടുത്തിയിരുന്നു. ചവറ സ്വദേശി അഖില്‍ ജിത്താണ് (25) അന്ന് കൊല്ലപ്പെട്ടത്. വൃക്ക രോഗിയായ മാതാവിനായി നേര്‍ച്ച അര്‍പ്പിക്കാനെത്തിയ അഖിലിനെ ആളുമാറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ക്ഷേത്രവളപ്പില്‍ നേരത്തെയുണ്ടായ സംഘര്‍ഷത്തിന് പകരം ചോദിക്കാന്‍ എത്തിയ സംഘമാണ് അക്രമണം അഴിച്ചുവിട്ടത്. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. വള്ളികുന്നത്തെ ആര്‍.എസ്‌എസ്^ഡി.വൈ.എഫ്.െഎ സംഘര്‍ഷത്തിെന്‍റ തുടര്‍ച്ചയെന്നവണ്ണം ഒരു വര്‍ഷം മുമ്ബ് കിഴക്ക് മേഖല പ്രസിഡന്‍റ് ഉദിത്ത് ശങ്കറിനെ (26) വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഇയാള്‍ക്കൊപ്പം അന്ന് പ്രതികളായിരുന്നവരെ കാപ്പ നിയമ പ്രകാരം നാട് കടത്തിയിരിക്കുകയാണ്. മൂന്നോളം അടിപിടി കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് സി.െഎ ഡി. മിഥുന്‍ പറഞ്ഞു.

Post a Comment

Previous Post Next Post