തിരുവനന്തപുരം:(www.thenorthviewnews.in) സംസ്ഥാനത്തെ കോവിഡ് കേസുകൾ അമ്പതിനായിരം വരെ വർധിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കുള്ളിൽ രോഗ നിരക്ക് കുറക്കാമെന്നാണ് പ്രതീക്ഷയെന്നും പരിശോധന ഊർജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് കൂട്ട കൊവിഡ് പരിശോധന നടത്തുന്നുന്നത് വിദഗ്ദ്ധരുടേയും ജനങ്ങളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കൂട്ട പരിശോധന. മഹാമാരിക്കെതിരെ വലിയ യുദ്ധമാണ് നടത്തുന്നത്. നിരന്തര ജാഗ്രതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സാമ്ബിള്‍ പരിശോധനയ്‌ക്ക് കൊടുത്താല്‍ പരിശോധന ഫലം വരുന്നത് വരെ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുളളവര്‍ക്കാണ് പരിശോധനയില്‍ മുന്‍ഗണന നല്‍കുന്നത്. നേരിയ ലക്ഷണമെങ്കിലും ഉണ്ടെങ്കില്‍ ആരും പറയാതെ പരിശോധന കേന്ദ്രത്തില്‍ എത്തണം. പരിശോധനഫലം വരാന്‍ കുറച്ച് ദിവസം താമസിക്കുമെന്നും ശൈലജ പറഞ്ഞു.
മഹാമാരിയെ നേരിടാന്‍ എളുപ്പവഴികളില്ല. ദിവസവും ഒരു ലക്ഷത്തിനടുത്ത് സാമ്ബിളുകള്‍ പരിശോധിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇതിന്റെ വ്യാപ്‌തി നോക്കാം. ഓവര്‍ ആക്‌ട് ചെയ്‌തതു കൊണ്ടാണ് കേരളത്തിന്റെ മരണനിരക്ക് പിടിച്ചുനിര്‍ത്താനായതെന്നും ആരോഗ്യമന്ത്രി.
മന്ത്രി തൊട്ട് ആശാവർക്കർമാർ വരെയുള്ള ടീം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. നന്നായി ത്യാഗം സഹിച്ചാൽ കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പറ്റും. ലക്ഷണമുള്ളവരെയാണ് ആദ്യം പരിശോധിക്കുന്നത്. ഈ ഘട്ടത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്. ഒന്നു രണ്ട് ആഴ്ചക്കുള്ളിൽ രോഗനിരക്ക് കുറച്ചുകൊണ്ടു വരാനാകും. അമ്പതിനായിരം വരെ പോസിറ്റീവ് കേസുകളുണ്ടാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത്ര കേസുകൾ വന്നാൽ എവിടെ അഡ്മിറ്റ് ചെയ്യും. അതിനാണ് ആരോഗ്യവകുപ്പ് സാഹസികമായി ഒരുങ്ങുന്നത്. ഇതിനുള്ള മനുഷ്യവിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വേണം. വോളണ്ടിയർമാർക്ക് പുറത്തല്ലേ ജോലി ചെയ്യാൻ പറ്റൂ. ഈ ഘട്ടത്തിൽ പരിഭവവും പരാതിയും പറഞ്ഞ് മാറി നിൽക്കുകയല്ല വേണ്ടത്'- ശൈലജ കൂട്ടിച്ചേർത്തു.

Post a Comment