കാസര്‍കോട്:(www.thenorthviewnews.in) കാസര്‍കോട് നഗരസഭ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് മാനേജിംങ് കമ്മിറ്റി ചെയർമാൻ അഡ്വ.വി എം.മുനീറിന്റെ അദ്ധ്യക്ഷതയിൽ  ഇന്നലെ ചേർന്ന യോഗ തീരുമാന പ്രകാരം വിദ്യാനഗറിലെ അസാപ് ട്രൈനിംഗ് സെന്ററിൽ cfltc പ്രവർത്തനമാരംഭിച്ചു

ജില്ല ആരോഗ്യ വകുപ്പിലെയും ജനറല്‍ ആസ്പത്രിയിലെയും നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ സേവനമാണ് cfltc യില്‍ ലഭിക്കുക.100 രോഗികള്‍ക്കുളള താമസ സൗകര്യം ഉണ്ടായിരിക്കും. ജില്ലാ ആരോഗ്യ വകുപ്പിലെ ചുമതലയുളള മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.അത്കൂടാതെ ജനറല്‍ ആസ്പത്രിയിലെ സ്റ്റാഫ് നഴ്സിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്.ശുചീകരണത്തിനാവശ്യമായ വളണ്ടിയര്‍മാരെയും   4 നേരം ഭക്ഷണ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോഃ സെമീമ തന്‍വീറാണ് cfltc യുടെ കോഡിനേറ്റര്‍, നഗരസഭയുടെ ഹെല്‍ത്ത്  സൂപ്പര്‍ വൈസറാണ് നോഡല്‍ ഒാഫീസര്‍,മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറിനാണ് cfltc  യുടെ മേല്‍നോട്ട ചുമതല. കാസര്‍കോട് നഗരസഭ  ചെയര്‍മാന്‍  അഡ്വഃ വി എം മുനീര്‍,കോഡിനേറ്റര്‍ ഡോഃ സമീമ തന്‍വീര്‍,നഗരസഭ ആരോഗ്യ സ്റ്റാന്‍ിംങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കൗൺസിലർ സഹീർ ആസിഫ്,ജില്ല ആരോഗ്യ വകുപ്പ് ജീവനക്കാര്‍,ജനറല്‍ ആസ്പത്രിയിലെ ജീവനക്കാര്‍ എന്നിവര്‍ cfltc സന്ദര്‍ശിച്ച് അവലോകനം നടത്തി. സെന്റർ ഒരുക്കുന്നതിനും, ശുചീകരിക്കുന്നതിനും നഗരസഭ ശുചീകരണ തൊഴിലാളികളും, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ വൈറ്റ് ഗാർഡ് വളണ്ടിയർമാരും നേതൃത്വം നൽകിയിരുന്നു.

Post a Comment

أحدث أقدم