ന്യൂ ഡൽഹി :(www.thenorthviewnews.in) കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. രോഗമുക്തിയെക്കാൾ വേഗത്തിൽ രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയോട് ഇങ്ങനെ ആവശ്യപ്പെട്ടത്.തെരഞ്ഞെടുപ്പ് റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കപിൽ സിബൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.രാജ്യത്ത് രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ആദ്യമായി പ്രതിദിന കേസുകൾ രണ്ടര ലക്ഷം കടന്നു. 2,61,500 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1500 പേർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് രൂക്ഷമായ ഉത്തർപ്രദേശിലും ഡൽഹിയിലും ഛണ്ഡീഗഡിലും വാരാന്ത്യ ലോക്ഡൌണ്‍ തുടരുകയാണ്.

Post a Comment