ദില്ലി:(www.thenorthviewnews.in) കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യു പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെയാണ് കര്‍ഫ്യു. ജിംമുകള്‍ മാളുകള്‍ മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചിടും. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അവശ്യ സര്‍വീസുകള്‍ക്ക് വിലക്കില്ല.ദില്ലിയില്‍ 24 മണിക്കൂറിനിടെ പതിനേഴായിരത്തിലേറെ കേസുകളാണ് സ്ഥിതീകരിച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 16% ആയി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.നേരത്തെ ദില്ലിയില്‍ ലോക്‌ഡോണ്‍ ആവശ്യമില്ല എന്ന് അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു .എന്നാല്‍ കോവിഡ് കേസുകള്‍ ക്രമധിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൌണ്‍ അല്ലാതെ മറ്റ് വഴികള്‍ സര്‍ക്കാരിന് മുന്നിലില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.

Post a Comment