കാസർകോട്:(www.thenorthviewnews.in) കുടുംബാധിപത്യത്തിനപ്പുറം കോൺഗ്രസിന് ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ബിജെപി യെ നേരിടാൻ അഖിലേന്ത്യാടിസ്ഥാനത്തിൽ പുതിയ പ്രതിപക്ഷ മുന്നണി വരുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ എസ്.ആർ.പി  പറഞ്ഞു.

കാസർകോട് പ്രസ് ക്ലബ്ബിൽ  വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം പൊരുത്തമില്ലാത്ത പ്രവർത്തനമാണ്  കോൺഗ്രസിന്. അമിത്ഷാക്കും രാഹുലിനും പ്രിയങ്കയ്ക്കും ഒരേഭാഷയാണ്. ഇടതു പക്ഷ വിരോധം.ഇന്ത്യയുടെ ജനാധിപത്യം വളരെ അപകടത്തിലാണ്.അധികാരതിന്റെ മറവിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുരങ്കം വെക്കുകയാണ് ബിജെപി.

ബംഗാൾ തിരഞ്ഞെടുപ്പ് ഫലം പ്രവാചനാതീതം. ശക്തമായ ത്രികൊണ മത്സരമാണ് നടക്കുന്നത്. ബിജെപി വലിയ രീതിയിൽ പണം വാരിയെറിയുന്നുണ്ട്.കേരളത്തിലെ പ്രതിപക്ഷം വികസനം പറയാൻ മടിക്കുന്നു. ഞങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ബാലിശമായ ആരോപണങ്ങളുമായി മുമ്പോട്ടു വരുന്നു. ബോംബ് തലയിൽ വെച്ച് പൊട്ടരുതെന്നാണ് സുഹൃത്ത് രമേശിനോടെനിക്ക് പറയാനുള്ളത് എസ്.ആർ.പി പറഞ്ഞു. പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മേഷ് സ്വാഗതം പറഞ്ഞു. എസ്.ആർ.പി യോടൊപ്പം കെ.കുഞ്ഞിരാമൻ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post