കോഴിക്കോട്:(www.thenorthviewnews.in) സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്തില്‍ റമദാനിലെ തറാവീഹ് നിസ്‌കാരത്തിനു വേണ്ടി അരമണിക്കൂര്‍ വരെ ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളെ അറിയിച്ചു. രാത്രി 9.30 മുതലായിരിക്കും കര്‍ഫ്യൂ ആരംഭിക്കുക. രാത്രി 9 മണി മുതല്‍ കര്‍ഫ്യു പ്രഖ്യാപിച്ചതുകാരണം തറാവീഹ് നിസ്‌കാരത്തിനു പ്രയാസമാണെന്നും രാത്രി കര്‍ഫ്യു സമയത്തില്‍ ഇളവ് അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മുഖ്യമന്ത്രി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെ ഫോണില്‍ വിളിച്ചാണ് കര്‍ഫ്യൂ 9.30 മുതലാക്കിയ വിവരം അറിയിച്ചത്.

Post a Comment