കാസർകോട്:(www.thenorthviewnews.in) കാസർകോടിനൊരിടം കൂട്ടായ്‌മ വി.കെ അനിൽ കുമാറിന്റെ "മുന്നൂറ്റി ഒന്നാമത്തെ രാമായണം"  പുസ്തക പരിചയം സംഘടിപ്പിച്ചു. സുധീഷ് ചട്ടഞ്ചാൽ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കാസർകോട് സീ വ്യൂ പാർക്കിൽ നടന്ന ചടങ്ങിൽ പ്രജിത് ഉലൂജി സ്വാഗതവും അമൃതേഷ് നന്ദിയും പറഞ്ഞു. കെപിഎസ് വിദ്യാനഗർ അധ്യക്ഷത വഹിച്ചു. കാസർകോടിനൊരിടം ലൈബ്രറിയിലേക്കുള്ള പുസ്‌തകത്തിന്റെ കോപ്പി നീന കൊക്കൽ ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post