കാസർകോട്:(www.thenorthviewnews.in) കാർഡ് ഉടമകൾ അറിയാതെ റേഷൻ സാധനങ്ങൾ മറിച്ചു വിൽക്കുന്നതായി പരാതി. സാധനങ്ങൾ ലഭിക്കാത്തതിനെ ചോദ്യം ചെയ്ത കാർഡ് ഉടമയായ സ്ത്രീയെ റേഷൻ ഷോപ്പ് ഉടമ ഭീഷണിപ്പെടുത്തി. ആദൂരിലെ റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് കാർഡ് ഉടമ നഫീസ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ആദൂരിലെ ARD നമ്പർ 93 റേഷൻ ഷോപ്പിനെതിരെയാണ് പരാതി. റേഷൻ സാധനങ്ങൾ വാങ്ങാൻ റേഷൻ കടയിലെത്തിയ നഫീസയുടെ കാർഡിൽ ലഭിക്കേണ്ട കിറ്റും മറ്റ് അരി മുതലായ സാധനങ്ങളും വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. റേഷൻ കാർഡിൽ അംഗങ്ങളായ അഞ്ച് അംഗങ്ങളും അറിയാതെയാണ് സാധനങ്ങൾ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ചോദ്യം ചെയ്ത നഫീസയെ കടയുടമ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് നഫീസ പരാതിപ്പെട്ടു. ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നും നഫീസ പറയുന്നു.

ഇത് സംബന്ധിച്ച് അന്വേഷണ നടത്തി പ്രസ്തുത റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് നഫീസ മുഖ്യമന്ത്രിക്കയച്ച പരാതിയിൽ അഭ്യർത്ഥിച്ചു.

Post a Comment

أحدث أقدم