കാസർകോട്: (www.thenorthviewnews.in) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ 73-മത് സ്ഥാപക ദിനം എതിർത്തോട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് ട്രഷറർ ബേർക്ക അബ്ദുള്ള കുഞ്ഞി ഹാജി പതാക ഉയർത്തി. മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി ഇ.അബൂബക്കർ ഹാജി, എസ്.ടി.യു (നിർമാണതൊഴിലാളി യൂണിയൻ) ജില്ലാ പ്രസിഡന്റ് സി എ ഇബ്രാഹിം, എം.എസ്.എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി സെക്രട്ടറി കെ എസ് അബ്ദുൽ ഹകീം, ടൗൺ കമ്മിറ്റി പ്രസിഡന്റ് എം എ അഷ്‌റഫ്, ജനറൽ സെക്രട്ടറി ഹുസൈൻ ബേർക്ക, ഹസ്സൈനാർ സി എച്ച്, അബ്ദുൽ ഖാദർ എൻ എ, വസന്തൻ അജക്കോട്, അബ്ദുള്ള കപ്പണ, മുഹമ്മദ് കെ എം, മുഹമ്മദ് മീത്തൽ, അർഷാദ് എതിർത്തോട്, സിറാജ്, യാസർ കുന്നിൽ, അർഷാദ് സി എ, ഇബ്രാഹിം കപ്പണ എന്നിവർ പങ്കെടുത്തു

إرسال تعليق