കാസർകോട്(www.thenorthviewnews.in)  കാസർകോട്ടെ വികസനത്തെ കുറിച് പൊതുജനങ്ങൾക്ക് സത്യാവസ്ഥ മനസ്സിലാക്കാൻ പരസ്യ സംവാദത്തിനു എൻ.എ. നെല്ലിക്കുന്നു തയ്യാറാണോ എന്ന് ബിജെപി സ്ഥാനാർഥി ശ്രീകാന്ത് വെല്ലുവിളിച്ചു.നാല് പതിറ്റാണ്ട് ജില്ല ഭരിച്ച മുസ്ലിം ലീഗും 10 വർഷം എം.എൽ.എ ആയ നെല്ലിക്കുന്നും കാസർകോടൻ ജനതയെ വഞ്ചിച്ചു. ജില്ലയുടെ വികസന മുരടിപ്പിന്  കാരണം ബിജെപി വരുമെന്ന പുകമറ കാട്ടി ചുളുവിൽ ലീഗ് ജയിച്ചു കയറിയതാണ്. പാവപ്പെട്ട ജനത്തിന് ലീഗ് ഭരണം കൊണ്ട് ഒന്നും നേടാനായിട്ടില്ല. എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അത് പാണക്കാർക്ക് മാത്രമെന്നും ശ്രീകാന്ത് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു പരസ്യ സംവാദത്തിന് ഞാൻ തയ്യാറാണ്. എൻ.എക്കു വെല്ലുവിളി സ്വീകരക്കാമോ. നിങ്ങൾ പറയുന്ന സ്ഥലം നിങ്ങൾ പറയുന്ന സമയം ഞാൻ റെഡി. ശ്രീകാന്ത് പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ സംസാ രി ക്കയായിരുന്നു അദ്ദേഹം.

Post a Comment

Previous Post Next Post