കാസർകോട്:(www.thenorthviewnews.in) തഹസിൽദാരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത വണ്ടി വിട്ട് കിട്ടുന്നതിന് വേണ്ടി കോടതിയിൽ പെറ്റിഷൻ ഫയൽ ചെയ്യുകയും ഉത്തരവ് പ്രകാരം വിട്ടു നൽകാൻ ഒരു മാസത്തോളമായി വൈകിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലാ കളക്ടർക്കെതിരെ വിശദീകരണം ആവിശ്യപ്പെട്ടും ശക്തമായ നിർദ്ധേശം ആവിശ്യപ്പെട്ടും അഡ്വ.നിഖിൽ നാരയണൻ കോടതിയിൽ സമർപ്പിച്ച ഹർജി കാസർകോട് ജില്ലാ കോടതി പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലാ കളക്ടർക്കെതിരെ കോടതി രൂക്ഷമായി വിമർശിക്കുകയും നാളെ തിങ്കളാഴ്ച്ച ദിവസം തന്നെ വണ്ടി വിട്ട് നൽകണമെന്നും ജില്ലാ കോടതി ശക്തമായ നിർദ്ധേശം നൽകി.
തണ്ണീർ തടം മണ്ണിട്ട് നികത്തിയെന്ന പരാതിയിൽ പിടിച്ചെടുത്ത വാഹനം ജാമ്യവ്യവസ്ഥയിൽ വിട്ട് നൽകാനുള്ള കോടതിയുടെ ഉത്തരവ് ഒരു മാസമായിട്ടും നടപ്പിലാക്കാൻ കൂട്ടാക്കിയില്ലെന്ന് കാണിച്ചാണ് അഡ്വ.നിഖിൽ നാരയണൻ ജില്ലാ കളക്ടർകെതിരെ വിശദീകരണമാവിശ്യപെട്ട് കോടതിയിൽ ഹർജി നൽകിയത്

إرسال تعليق