കസർകോട്:(www.thenorthviewnews.in)  കാസർകോട് ജില്ലയിൽ വാറണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജജിതമാക്കി വിവിധ കേസിൽ വാറണ്ട് പട്ടികയിൽ ഉൾപ്പെട്ട 13 പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തു.കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വാറണ്ട് പ്രതികൾക്കായുള്ള തിരച്ചിലിൽ പിടികിട്ടാപുള്ളികളായി കോടതി പ്രഖ്യാപിച്ച 7 പ്രതികളടക്കമാണ് ഇന്ന് പിടികൂടിയത്. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ വാറണ്ട് പട്ടികയിലുണ്ടായിരുന്ന അബ്ദുൽ ഷുക്കൂർ എന്നയാൾ 5-07-2018ന് മരണപ്പെട്ടതായി ഉദ്ധ്യോഗസ്ഥർക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. പിടികിട്ടാപുള്ളികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് നൽകുമെന്ന് കാസറഗോഡ് C.I അറിയിച്ചു. ഇയാൾ കാസറഗോഡ് സ്റ്റേഷൻ പരിധിയിലെ തളങ്കരയിലായിരുന്നു താമസം എന്ന് അദ്ധേഹം അറിയിച്ചു.

14 സ്ക്വാഡുകളായി തിരിഞ്ഞ് 14 ഗൈഡ് പോലീസ് ഉദ്ധ്യോഗസ്ഥർ ഓരോ ഓഫീസറുടെ കീഴിലായി വീടുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്  ഡി.വൈ.എസ്.പി പി.പി സദാനന്ദൻ,കാസർകോട് സി.ഐ കെ.വി ബാബു തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

أحدث أقدم