കാസർകോട്:(www.thenorthviewnews.in) കാസർകോട്ട് ഇറക്കുമതി സ്ഥാനാർഥികൾ വേണ്ട എന്ന നിലപാടിലുറച്ചു നേതാക്കൾ പാണക്കാട് എത്തി നേതൃത്വത്തെ അറിയിച്ചു. കാസർകോട്ട് കെ.എം ഷാജി മത്സരിക്കുമെന്ന പരിഗണനയിൽ ഉണ്ടായ സാഹചര്യത്തിലാണ്  ലീഗ് നേതാക്കൾ ഒറ്റകെട്ടായി പണകാട് തങ്ങളെ കണ്ടത് . ഉറപ്പായ സീറ്റിൽ കരുതലായ തീരുമാനം വേണമെന്നാണ് ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടത്.വിജയ സാധ്യത ഉള്ള കസർക്കോട്ടു നിന്നു തന്നെ സ്ഥാനാർഥികളെ പരിഗണിക്കാൻ നേത്രത്വം തയ്യാറാവണമെന്നും നേതാക്കൾ അറിയിച്ചു.

അതേ സമയം കാസർകോടും മഞ്ചേശ്വരതുമായി എൻ എ നെല്ലിക്കുന്ന്, ജില്ലാ ലീഗ് പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ ടി ഇ അബ്ദുല്ല എ.കെ.എം അഷ്രഫ്  എന്നി പേരുകളാണ് ഉയർന്നു വരുന്നത്

Post a Comment

Previous Post Next Post