പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളെ 14 തവണ ബന്ധപ്പെട്ടു.7 വർഷമായി മുസ്ലീം ലീഗ് സംസ്ഥാന,ജില്ലാ ,മണ്ഡലം നേതാക്കളുമായി നിരന്തരം ഇടപെടുകയും ചെയ്ത്കൊണ്ടിരിക്കുകകാണ്.കുഞ്ഞാലിക്കുട്ടിയെ കഴിഞ്ഞ 15 മാസമായിട്ട് 3 നമ്പറിലേക്കായി നിരന്തരം ബന്ധപട്ടിട്ടും ഒരു വിളിക്കുപോലും അദ്ധേഹം മറുപടി നൽകിയില്ലെന്നും. മുസ്ലീം ലീഗ് എം.എൽ.എ പാറക്കൽ അബ്ദുല്ലയുമായി ബന്ധപെട്ട വിഷയമായതിനാലാണ് ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടതെന്നും കണ്ണൂർ അബ്ദുല്ല മാസ്റ്റർ
കാസര്‍കോട്: (www.thenorthviewnews.in) ഖത്തറിലെ റാസ്ടെക് എഞ്ചിനീയറിംഗ് (ഫയർ ആന്റ് സേഫ്റ്റി) ബിസിനസ്സുമായി ബന്ധപ്പെട്ട് എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ മൂത്താപ്പയുടെ മക്കൾ എന്റെ മകൻ കെ.എ ഇർഷാദിനെ ബിസിനസ്സ് വിപുലീകരണാർത്ഥം സ്ഥാപനത്തിൽ പങ്കാളിയാക്കുന്നതിന് ഒരു കോടി 18 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും 2013 മാർച്ച് മാസത്തിൽ നാട്ടിൽ നിന്ന് തിരിച്ച് ചെന്നപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനം അടച്ച് പൂട്ടി പറ്റിക്കുകയും ചെയ്തുവെന്നും ഈ വിഷയത്തിൽ ചർച്ച ചെയ്യാനും പ്രശ്നം പരിഹരിക്കാനും പാറക്കൽ എം.എൽ.എ ഇടനിലക്കാരനായി നിന്ന് ബന്ധുക്കളായ പ്രതികളെ സംരക്ഷിക്കുകയാണന്നും മുസ്ലീം ലീഗ് നേതാക്കൾ ഒന്നടങ്കം ഇടപെട്ടിട്ടും പാറക്കൽ അബ്ദുല്ല ഒരു വിട്ടുവീഴ്ച്ചയും ചെയ്യുന്നില്ലെന്നും കണ്ണൂർ അബ്ദുല്ല മാസ്റ്റർ ആരോപിച്ചു. കാസർകോട് പ്രസ്സ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇതുമായി ബന്ധപ്പെട്ട് മകൻ കുമ്പള സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്നത്തെ കുമ്പള സി.ഐ സുരേഷ് ബാബു പ്രതികളേയും മകനേയും സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും പരാതിക്കാരനായ മകനെ പ്രതിയും പ്രതികളെ വാദികളാക്കി മാറ്റുന്ന സമീപനമാണ് സ്വീകരിച്ചത്. തുടർന്ന് കോഴിക്കോട് ജില്ലാ എസ്.പി, എ.ഡി.ജി.പി.ഐ ഡി.ഐ.ജി,വടകര ഡി.വൈ.എസ്.പി,സി.ഐ,എസ്.ഐ, എന്നിവർക്കും മനുഷ്യവകാശ കമ്മീഷനും പരാതി നൽകുകയും ചെയ്തു. എല്ലാ അന്വേഷണത്തിനും പാറക്കൽ അബ്ദുല്ല തന്റെ സ്വധീനം ഉപയാഗിച്ച് തടസ്സപെടുത്തുകയായിരുന്നു.
ഒരു നിലക്കും അനുകൂലമാവാത്ത സാഹചര്യത്തിൽ കഴിഞ്ഞ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മസ്ലീം ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സര രംഗത്ത് വന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുകയും ശക്തമായി മുമ്പോട്ട് പോവുകയും ചെയ്തപ്പോൾ ലീഗ് നേതാക്കൾ ഒന്നടങ്കം ബന്ധപ്പെടുകയും മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രടറി പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുകയും ചെയ്തു. പ്രശ്നം പരിഹരിക്കാമെന്നും ഞാൻ കുഞ്ഞാലിക്കുട്ടിയാണെന്നും എന്റെ വാക്കുകൾ വിശ്വസിക്കാമെന്നും പറഞ്ഞിന്റെ അടിസ്ഥാനത്തിൽ അന്ന് നോമിനേഷൻ പത്രിക പിൻവലിച്ചു.
2 തവണ ചർച്ചയ്ക്ക് മധ്യസ്ഥത നിന്നതല്ലാതെ അദ്ധേഹത്തിന് കൃത്യമായ ഇടപെടലുകൾ നടത്താനായിട്ടില്ല. കഴിഞ്ഞ 7 വർഷമായി മുസ്ലീം ലീഗ് സംസ്ഥാന,ജില്ലാ ,മണ്ഡലം നേതാക്കളുമായി നിരന്തരം ഇടപെടുകയും ചെയ്ത്കൊണ്ടിരിക്കുകകാണ്. രണ്ട് പ്രതികeളയും സംരക്ഷിക്കുകയാണ് മുസ്ലീം ലീഗ് ചെയ്യുന്നത്. മുസ്ലീം ലീഗ് എം.എൽ.എ പാറക്കൽ അബ്ദുല്ലയുമായി ബന്ധപെട്ട വിഷയമായതിനാലാണ് ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടത്.
പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളെ 14 തവണ ബന്ധപ്പെട്ടു. 5 തവണ പാണക്കാട് തറവാട്ടിൽ നേരിട്ട് സംസാരിച്ചു. അന്തരിച്ച മുൻ എം.എൽ.എ പി.ബി അബ്ദുൽ റസാഖ് മായി തങ്ങൾ ബന്ധപ്പെട്ടിരുന്നു. മരിക്കും വരെ പി.ബി റസാഖ് കൂടെ ഉണ്ടായിട്ടുണ്ട്. അവസാനമായി തങ്ങളെ കണ്ടപ്പോൾ എം.എൽ.എ എൻ.എ നെല്ലിക്കുന്നുമായി ബന്ധപ്പെട്ടു .എം.എൽ.എയും ഇത് വരെ കൂടെ നിന്നിട്ടുണ്ട് പക്ഷെ പാറക്കൽ അബ്ദുല്ല മാത്രം ഒരു തരത്തിലും വിട്ടു വീഴ്ച്ച ചെയ്യുന്നില്ല.
മധ്യസ്തത നിന്ന് പ്രശ്നം പരിഹാരിക്കാമെന്ന് ഉറപ്പ് നൽകിയ പി.കെ കുഞ്ഞാലിക്കുട്ടിയെ കഴിഞ്ഞ 15 മാസമായിട്ട് 3 നമ്പറിലേക്കായി നിരന്തരം ബന്ധപട്ടിട്ടും ഒരു വിളിക്കുപോലും അദ്ധേഹം മറുപടി നൽകിയില്ല. രജിസ്റ്റർ ചെയ്ത 3 കത്തുകൾ കൈപ്പറ്റിയതല്ലാതെ ഒരു മറുപടിയും ലഭിച്ചില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും പാറക്കൽ അബ്ദുല്ല എം.എൽ.എയും വിശ്വാസ പഞ്ചന കാണിക്കുകയാണെന്നും അബ്ദുല്ല മാസ്റ്റർ ആരോപിച്ചു.
എല്ലാ നേതാക്കളും വാക്കു നൽകി അവസാനം വഞ്ചിക്കുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു . ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണന്നുംbനിയമപരമായി മുമ്പോട്ട് പോവാൻ തീരുമാനമെന്നും അദ്ധേഹം അറിയിച്ചു.
പത്രസമ്മേളനത്തിൽ മകൻ കെ.എ മുഹമ്മദ് ഇർഷാദ്, പവിഷ് സംബന്ധിച്ചു.

Post a Comment