കാസർകോട്:(www.thenorthviewnews.in) അഞ്ചു വർഷം മുമ്പ് ബി.ജെ.പി നേമത്തിലൂടെ കേരള നിയമ സഭയിലുണ്ടാക്കിയ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്നു മുഖ്യ മന്ത്രി പിണറായി വിജയൻ കാസർകൊട് വാർത്ത ലേഖകരോട് പറഞ്ഞു. ബിജെപി യുടെ വോട്ട് വിഹിതവും ഇത്തവണ താഴോട്ടായിരിക്കും. ജില്ലാ ആസ്ഥാനങ്ങളിലെ പര്യടനം തെളിയിക്കുന്നത് എൽഡിഎഫ് സംസ്ഥാനത്തു മുന്നേറ്റം നടത്തുമെന്നാണ്. ഉജ്വല വിജയം നേടും. പ്രകൃതി ദുരന്തവും പ്രളയവും ഇല്ലായിരുന്നുവെങ്കിൽ കേരളം വികസനത്തിൽ ബഹുദൂരം
മുന്നോട്ടു പോവുമായിരുന്നു. വികസനത്തിന്റെ സ്വാദ് എല്ലാ വിഭാഗം ജനങ്ങളും അനുഭവിച്ചറിഞ്ഞതാണ്. കേരളത്തിലെ അടുത്ത മുഖ്യ മന്ത്രി ആരെന്നു ഇലക്ഷന് കഴിഞ്ഞ് തീരുമാനിക്കും. ഇടതുപക്ഷ വിരോധവും അധികാര മോഹവും കൊണ്ട് നടക്കുന്ന പ്രതിപക്ഷം ആർ.എസ്.എസ്സിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ബി.ജെ.പി വർഗീയത മൊത്ത കച്ചവടമായി എടുക്കുമ്പോൾ യു.ഡി.എ.എഫ് അതിന്റെ ഓൾസയിൽ ഡീലർമാരായി മാറുന്നു. ജനഹിതം ആട്ടിമറിക്കാനുള്ള ലക്ഷ്യം വെച്ച് നാട് നീളെ അക്രമം അഴിച്ചു വിടാൻ ശ്രമിക്കയാണ്. അതിനായി പലകുതന്ദ്രങ്ങളും പയറ്റും. സമാധാനം കാക്ഷിക്കുന്ന ജനം കരുതിയിരിക്കണമെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സെൻസസ് നാടിനാവശ്യമാണ്. അതിനു വേണ്ട സഹായങ്ങളൊക്കെച്ചെയ്യും. എന്നാൽ പൗരത്വ നിയമം നടപ്പിൽ വരുത്തില്ലെന്നു ആവർത്തിച്ചു പറയുന്നു.
സാമ്പത്തിക തകർച്ചയും കോവിഡ് പോലുള്ള മഹാ ദുരന്തവും വിതച്ച രാജ്യത്തെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് കേന്ദ്രസർകാർ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർ.എസ്.എസ്സിന്റെ തത്വമാണ് ബിജെപി ഗവ. ശ്രമിക്കുന്നത്. ജനാതിപത്യ മത നിരപേക്ഷത ഉയർത്തി ഭരണഘടന സംരക്ഷിക്കേണ്ട ബിജെപി സർക്കാർ രാജ്യത്തുടനീളം കലാപങ്ങൾ ഉണ്ടാക്കുന്നു. ബീഫിന്റെ പേരിലുണ്ടായ ആൾക്കൂട്ട കൊലപാതകം പോലെയായിരുന്നു കന്യാ സ്ത്രീകളെ ആക്രമിച്ച സംഭവം. പക്ഷെ ഭാഗ്യത്തിന് ഇവിടെ മരണം നടന്നില്ല. ആക്രമത്തെ അപലപിക്കേണ്ട കേന്ദ്ര മന്ത്രി ആക്രമികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. ഇവിടെ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാതായി. ഇവർക്ക് ഓശാന പാടുകയാണ് ഒപ്പം ചേർന്ന് യുഡിഎഫ്.
രാഷ്ട്രീയ ദുരാഗ്രഹം കൊണ്ടും അഹന്ത കൊണ്ടുമാണ് കേരത്തിലെ അരി വിതരണം തടഞ്ഞത്. വോട്ട് കിട്ടാനുള്ള തന്ത്രമായിട്ടല്ല ജനത്തോടുള്ള കടമയാണ് ഞങ്ങൾ നിർവ്വഹിച്ചത്. യുഡിഎഫ് എക്കാലത്തും സ്വീകരിച്ച നയം ജനങ്ങൾ മറന്നിട്ടില്ല. പരീക്ഷ തടയാൻ ശ്രമിച്ചു. എന്നിട്ടെന്തായി.? പരീക്ഷ നടന്നില്ലേ..? വിദ്യാർഥികളോടും രക്ഷിതാക്കളോടും എന്ത് പ്രതിബദ്ധ തയാണ് നിങ്ങൾക്കുള്ളത്.? കലി തുള്ളുന്ന യു.ഡി.എഫിനു ഭ്രാന്തിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

Post a Comment