കാസര്‍കോട്​: (www.thenorthviewnews.in) നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് പ്രസ്സ്ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചസഭയിൽ കൊണ്ടും കൊടുത്തും കൊമ്പ് കോർത്തും രാഷ്ട്രീയ പാർട്ടി നേതാക്കൾ നിറഞ്ഞ് നിന്നു.

ഇടത് മുന്നണിയുടെ ഭരണകാലം കാസർകോട് ജില്ലയ്ക്ക് വികസനത്തിന്റെ വസന്തകാലമായിരുന്നുവെന്ന് സി പിഎം ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. സർക്കാർ വിവിധ വികസനങ്ങൾ നടപ്പിലാക്കി. ഇത് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർമാർ എൽ.ഡി.എഫി ന്റെ നയങ്ങൾക്കൊപ്പമായിരിക്കും. കേരളത്തിൽ യു.ഡി.എഫ് - ബിജെപിയുമായി അവിശുദ്ധ ബന്ധമാണുള്ളതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. ഇതിന്റെ തെളിവാണ് മുകുന്ദന്റെ പ്രസ്താവന. എൽ.ഡി.എഫിന്ന് ബി.ജെ.പി യുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്ന് കൊടിയേരി തന്നെ പറഞ്ഞിട്ടുണ്ടല്ലൊ? 

മഞ്ചേശ്വരത്തിന്റെ നിലവിലുള്ള വികസനം യുഡിഎഫിന്റെ സംഭാവനയാണെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ അവകാശപെട്ടു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സർക്കാരിന്ന് കഴിഞ്ഞില്ലെന്നത് സത്യമാണ്. കോവിഡ് ആശുപ്രത്രിയിൽ ജീവനക്കാരെ മുന്നാം ദിവസം സ്ഥലം മാറ്റി. മഞ്ചേശ്വരം എം.എൽ.എ വികസനം നടത്തിയില്ലെന്ന ആരോപണം പച്ചക്കള്ളമാണ്. പെരിയ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്.

വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്തിയ സർക്കാരാണ് പിണറായി സർക്കാരെന്ന് ഹക്കീം കുന്നിൽ കുറ്റപ്പെട്ടുത്തി. ജില്ലയുടെ വികസനത്തിന്നായി ഈ സർക്കാർ ഒന്നും ചെയ്തില്ല. ജില്ലക്ക് ഒരു മന്ത്രിയുണ്ടായിട്ട് പോലും സാധരണക്കാർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്ന് ഹക്കീം ചൂണ്ടിക്കാട്ടി.

ഇരുമുന്നണികളും കേരള ജനതയെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ടും സ്ഥാനാർത്ഥി യുമായ അഡ്വ.ശ്രീകാന്ത് കുറ്റപ്പെടുത്തി. എൻഡിഎ ജനങ്ങളെ സ്മീപിക്കുന്നത് പുതിയ കേരളം മോദിയൊടൊപ്പം എന്ന വിഷയം ഉയർത്തിക്കാട്ടിയാണ്. അഴിമതിയും സ്വജനപക്ഷപാതവും കേരളത്തെ തകർത്തു. രണ്ട്‌ മുന്നണികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. എൻ.ഡി.എ അധികാരത്തിൽ എത്തിയാൽ ജില്ലയിൽ വികസനത്തിന്റെ മുന്നേറ്റം ഉണ്ടാവുമെന്ന് ശ്രീകാന്ത് പറഞ്ഞു. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രങ്ങളാണ് ഇരുമുന്നണികളും നടത്തുന്നതെന്ന് ശ്രീകാന്ത് കൂടിച്ചേർത്തു. 

പഞ്ചസഭയിൽ പരസ്പരം പോരടിച്ച് മുന്നണിനേതാക്കൾ മുന്നിലെത്താൻ പരമാവധി ശ്രമങ്ങൾ  നടത്തി.പ്രസ്സ്ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post