കാസർകോട്:(www.thenorthviewnews.in) കാസർകോട് നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.എ.നെല്ലിക്കുന്നിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഫിർദൗസ് ബസാറിൽ 19 ന് വെള്ളിയാഴ്ച 3 മണിക്ക് യു.ഡി.എഫ്.ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്യും.
നേതാക്കളും മുനിസിപ്പൽ പഞ്ചായത്ത് ചെയർമാൻ കൺവീനർ മാരും, പ്രധാന പ്രവർത്തകരും സംബന്ധിക്കണമെന്ന് മണ്ഡലം ചെയർമാൻ അഡ്വ.എ.ഗോവിന്ദൻ നായർ, കൺവീനർ എ.എം.കടവത്ത് എന്നിവർ അറിയിച്ചു.

Post a Comment