ദുബായ് :(www.thenorthviewnews.in) ഷാർജയിലെ യുവജന കൂട്ടായ്മയായ യർമൂക്ക്  ഫൈറ്റേഴ്സിന്റെ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 1  ശനിയാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തുള്ള  മദീനാ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വച്ച് നടന്നു. ടൂർണ്ണമെന്റിൽ കിംഗ്സ് സ്റ്റാർസ് ഷാർജ, റോയൽ സ്ട്രൈക്കേഴ്സ് ഷാർജ, ഹോപ്പ് സ്റ്റാർ ഷാർജ, ഷംനാ സ്ട്രൈക്കേഴ്സ് ഷാർജ എന്നീ ടീമുകൾ ലീഗ് റൗണ്ടിൽ മത്സരിച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹോപ്‌ സ്റ്റാർ ഷാർജയെ പരാജയപ്പെടുത്തി റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ടൂർണ്ണമെന്റിൽ റോയൽ സ്ട്രൈക്കേഴ്ന്റെ ഹഫീസ് മാൻ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഷാഫി മവ്വൽ, ഷാ മുക്കൂട് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു  . ഹനീഫ് സി കെ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.

Post a Comment

Previous Post Next Post