കോട്ടയം:(www.thenorthviewnews.in ശബരിമല യു.ഡി.എഫിന് രാഷ്ട്രീയ ആയുധമല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാടാണ് വലതുപക്ഷം സ്വീകരിച്ചത്. ശബരമലക്കുവേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മുന്‍മുഖ്യമന്ത്രിയുടെ കുറിപ്പ്.

ഹൈകോടതിയിലും സുപ്രീം കോടതിയിലും ശബരിമലക്കായി യു.ഡി.എഫ് നിയമപോരാട്ടം നടത്തി. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. യു.ഡി.എഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:


ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല പുണ്യഭൂമിയാണ്...

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും യുഡിഎഫ് നിയമപോരാട്ടം നടത്തി. യുഡിഎഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ പമ്ബയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.

നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്ബിന് ലഭ്യമാക്കി.

ശബരിമല വികസനം- 456.21 കോടി

ശബരിമല മാസ്റ്റര്‍ പ്ലാന്‍- 115 കോടി

ശബരിമല റോഡുകള്‍- 1041 കോടി

സീറോ വേസ്റ്റ് ശബരിമല- 10 കോടി

കണമലയില്‍ പാലം- 7 കോടി

മാലിന്യസംസ്‌കരണ പ്ലാന്റ് ആരംഭിച്ചു

പമ്ബ മുതല്‍ സന്നിധാനം വരെ നടപ്പന്തല്‍

8 ക്യൂ കോംപ്ലക്‌സും അണ്ടര്‍പാസും

സ്വാമി അയ്യപ്പന്‍ റോഡ് ട്രാക്ടര്‍ ഗതാഗത യോഗ്യമാക്കി

പമ്ബയില്‍ ആരോഗ്യഭവന്‍

നിലയ്ക്കലില്‍ നടപ്പാതകളോടുകൂടിയ 14 മീറ്റര്‍ വീതിയുള്ള റോഡുകള്‍, പതിനായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴല്‍ക്കിണറുകള്‍.

5വര്‍ഷ ഗ്യാരന്റിയോടെ 75.2 കി.മീ റോഡും 3 വര്‍ഷ ഗ്യാരന്റിയോടെ 124 കി.മീ റോഡും പുനരുദ്ധരിച്ചു.

തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്‌ആര്‍ടിസി ഈടാക്കിയിരുന്ന 20 ശതമാനം അധിക ബസ് ചാര്‍ജ് പിന്‍വലിച്ചു.

Post a Comment

أحدث أقدم