കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർക്കാർ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും കേരളത്തിലെ ഒരു അമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും സ്ത്രീകൾക്കുo കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഭരണമെന്നും അമ്മ ചോദിക്കുന്നു
പാലക്കാട്:(www.thenorthviewnews.in) വാളയാർ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപിച്ച് മക്കളുടെ നീതി ആവിശ്യപ്പെട്ട് വാളയാർ കുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്ര കാസറക്കോട്ട് നിന്നാരംഭിച്ചു. 2021 മാർച്ച് 9 മുതൽ ഏപ്രിൽ 4 വരെയാണ് നീതി യാത്ര. ഏപ്രിൽ 21ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഇല്ലെങ്കിൽ എന്തിനാണീ ഭരണം ?, എന്തിനാണീ തിരഞ്ഞെടുപ്പ്? എന്ന ചോദ്യങ്ങൾ ഉയർത്തിയാണ് നീതി യാത്ര.
20l 7 ജനുവരി 13നും, മാർച്ച് 4 നും ആയിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസിലെ മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കി കൊണ്ട് പാലക്കാട് പോക്സോ കോടതി 2019 ഒക്ടോബറിൽ വിധി പറഞ്ഞു. പോസ്റ്റ്മോർട്ടo റിപ്പോർട്ടിൽ കൊലപാതക സാധ്യത ചൂണ്ടി കാണിച്ചിട്ടും കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
കേസിൻ്റെ മുഴുവൻ അന്വേഷണ ചുമതലയിലുണ്ടായിരുന്ന സോജൻ എന്ന ഡി.വൈ.എസ് പി യെ എസ്.പിയാക്കി സ്ഥാനക്കയറ്റം നൽകിയ സർക്കാരിനെതിരെ അമ്മ ഒരാഴ്ച സത്യാഗ്രഹം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് സോജൻ, ചാക്കോ തുടങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുളള നടപടി ആവശ്യo സർക്കാർ അംഗീകരിച്ചില്ലെങ്കിൽ താൻ തല മുണ്ഡനം ചെയ്ത് ജനങ്ങളോട് നേരിൽ സംസാരിക്കാനിറങ്ങുമെന്ന് നേരത്തെ അമ്മ പ്രഖ്യാപിച്ചിരുന്നു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർക്കാർ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും കേരളത്തിലെ ഒരു അമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും സ്ത്രീകൾക്കുo കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഭരണമെന്നും അമ്മ ചോദിക്കുന്നു.
വാളയാർ സ്റ്റേഷനിൽ മാത്രം കഴിഞ്ഞ 5 വർഷങ്ങൾക്കിടയിൽ 41 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ വിചാരണ പൂർത്തിയായി വിധി പറഞ്ഞ 12 കേസുകളിലെ മുഴുവൻ പ്രതികളേയും കോടതി വെറുതെ വിട്ടു എന്ന വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ നീതി സമരസമിതി അവകാശപ്പെടുന്നു. നീതി യാത്രയ്ക്ക് നിരവധി സംഘടനകൾ പിന്തുണ അറിയിച്ചു.

Post a Comment