തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കങ്ങൾ അനുവദിക്കരുത്;സ്വതന്ത്രവും നീതിപൂർവ്വവുമുള്ള തെരഞ്ഞെടുപ്പ് ഉറപ്പു വരുത്താൻ ജാഗ്രത പാലിക്കണമെന്ന് സ്‌റ്റേറ്റ് സ്പെഷ്യൽ എക്സ്പെൻഡിച്ചർ ഒബ്സർവർ , പുഷ്പേന്ദർ സിംഗ് പുനിയ
കാസർകോട്:(www.thenorthviewnews.in) സംസ്ഥാനത്ത് നിയോഗിച്ച സ്പെഷ്യൽ എക്സ്പെൻഡിച്ചർ ഒബ്സർവർ പുഷ്പേന്ദർ സിംഗ് പുനിയ കാസർകോട്ടെത്തി. രാത്രിയിൽ പ്രത്യേക അവലോകനയോഗം നടത്തി. കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിച്ചു. പണം, മദ്യം, മയക്കുമരുന്ന് ഉൾപ്പെടെ യാതൊരു തരത്തിലുള്ള പ്രലോഭനങ്ങൾ വഴിയും വോട്ടർമാരെ സ്വാധീനിക്കാൻ അവസരമുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.സ്വതന്ത്രവും നീതിപൂർവ്വവുമുള്ള തെരഞ്ഞെടുപ്പ് ഉറപ്പു വരുത്താൻ ജാഗ്രത പാലിക്കണമെന്ന് സ്‌റ്റേറ്റ് സ്പെഷ്യൽ എക്സ്പെൻഡിച്ചർ ഒബ്സർവർ , പുഷ്പേന്ദർ സിംഗ് പുനിയ പറഞ്ഞു. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഒഴുക്കാൻ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം കർശനമാക്കണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കങ്ങൾ അനുവദിക്കരുത്.ഇത്തരം ഡാറ്റ ശേഖരിച്ച് അനധികൃത പണം കടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു എക്സ്പെൻഡിച്ചർ ഒബ്സർവർമാരായ സതീഷ് കുമാർ സജ്ഞയ് പോൾ സബ് കളക്ടർ ഡി ആർ മേഘശി എ ഡി എം അതുൽ എസ് നാഥ് തുടങ്ങിയവർ പങ്കെടുത്തു.തെരെഞ്ഞടുപ്പ് ചെലവ് നിരീക്ഷണം കർശനമാക്കി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ.
KEYWORD
CHEIF MINISTERE KERALA
DISTRICT COLLECTOR KASARAGOD
PRD THIRUVANANTHAPURAM
DISTRICT INFORMATION OFFICE KASARAGOD

Post a Comment