മന്ത്രി ഇ.പി ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആയേക്കും.രണ്ടു തവണ മത്സരിച്ചു കഴിഞ്ഞവര്‍ ഇനി മത്സരിക്കേണ്ടെന്ന നിയമം എം.എല്‍.എമാര്‍ക്കും ബാധകമായതിനാല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന എ.പ്രദീപ് കുമാറിനും റാന്നിയില്‍ രാജു എബ്രാഹാമിനും സീറ്റുണ്ടായിരിക്കില്ല





തിരുവനന്തപുരം :(www.thenorthviewnews.in) നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. തോമസ് ഐസക്, ഇ.പി ജയരാജന്‍, ജി സുധാകരന്‍, എ.കെ ബാലന്‍, സി. രവീന്ദ്ര നാഥ്, എന്നിവര്‍ക്ക് സീറ്റുണ്ടാകില്ലെന്നാണ് അറിയുന്നത്.

രണ്ടു തവണ മത്സരിച്ചു കഴിഞ്ഞവര്‍ ഇനി മത്സരിക്കേണ്ടെന്ന നിയമം എം.എല്‍.എമാര്‍ക്കും ബാധകമായതിനാല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന എ.പ്രദീപ് കുമാറിനും റാന്നിയില്‍ രാജു എബ്രാഹാമിനും സീറ്റുണ്ടായിരിക്കില്ല. ഇവര്‍ക്ക് ഇളവ് നല്‍കണമെന്ന് ജില്ലാകമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.

മന്ത്രി ഇ.പി ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആയേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ ആയി. ഇതോടെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയിലേക്ക് ജയരാജനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

Previous Post Next Post