കാസർകോട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചസഭയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. മുന്നണിസ്ഥാനാർഥികളിൽ ബിജെപി യുടെ കെ.സുരേന്ദ്രൻ എത്തിയില്ല



കാസർകോട്:(www.thenorthviewnews.in) കാസർകോട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചസഭയിൽ നേരത്തെ എത്തി സൗമ്യനായി പൊതു പ്രവർത്തനത്തിന്റെ എടുകൾ ചൂണ്ടികാട്ടി എ.കെ.എം അഷ്‌റഫ്‌ നിറഞ്ഞു നിന്നു. ഒട്ടും ആവേശം കുറയാതെ ജനപ്രതിനിധി എന്ന നിലയിൽ താൻ ചെയ്ത സേവനങ്ങളെ പ്രകീർത്തിച്ച എൽഡിഫിലെ വി.വി രമേശനും.

മതേതര സംസ്ക്കാരം നില നിർത്തി ഭാഷാ ന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുമെന്നു മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്‌റഫ്‌ പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തെ വർഗീയമായി കാണുന്നത് ശെരിയല്ല. മതേതരത്വത്തിന് കളങ്കം ചാർത്താത്ത വിത്യസ്ത ഭാഷകളുടെ സംഗമ ഭൂമിയാണിത്. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും അഷ്‌റഫ്‌ പറഞ്ഞു.വർഷങ്ങൾക്കു ശേഷമാണ് മഞ്ചേശ്വരത്തുകാർക്ക് എന്നിലൂടെ  സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ലഭിക്കുന്നത്. മഞ്ചേശ്വരത് ജനിച്ച പഠിച്ചു വളർന്ന ഞാൻ വർഷങ്ങളായി വികസന പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾക്ക് എന്നും മുന്നിൽ നിന്നയാളാണ് താൻ. മഞ്ചേശ്വരത്തിന്റെ ആരോഗ്യ. കായിക. വിദ്യാഭ്യാസ മേഖലകളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കൊണ്ട് വരേണ്ടതുണ്ട്. അതിർത്തി പ്രദേശമെന്ന നിലയിലും ഒരുപാട് കാര്യങ്ങളിൽ ഇടപെടാൻ പറ്റും. ഒട്ടേറെ ഭാ ഷകളറിയാവുന്ന എനിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ട്രാൻ‌സിലേഷനില്ലാതെ പരി ഹാരം കാണാൻ കഴിയും.ഇവിടെ മത്സരം ബിജെപിയോടാണ്. എൽഡിഎഫ് ചിത്രത്തിലില്ല. എ.കെ.എം അഷ്‌റഫ്‌ പറഞ്ഞു.

മഞ്ചേശ്വരത്തെ മത്സരം എൽഡിഎഫും ബിജെപി യും തമ്മിലാണെന്ന് ഇടതു മുന്നണി സ്ഥാനാർഥി വി.വി  രമേശൻ പറഞ്ഞു. മികച്ച പ്രവർത്തനത്തുള്ള അംഗീകാരമായിട്ടാണ് എൻ്റെ സ്ഥാനാർത്ഥിത്വത്തെ ഞാൻ കാണുന്നത്. വികസനത്തിൽ മറ്റ് മണ്ഡലത്തെ അപേക്ഷിച്ച് ഒരുപാട് പിറകിലാണ് മഞ്ചേശ്വരം മണ്ഡലം. മഞ്ചേശ്വരത്ത് 2006 ആവർത്തിക്കും. യുഡിഎഫ് തകർന്നു തരിപ്പണമാവും. 87ൽ ലീഗ് ജയിച്ചു വന്നതോ ടെയാണ് മഞ്ചേശ്വരത് വർഗീയത ഉടലെടുത്തത്. വിജയിച്ച എം.എൽ.എ മാരുടെ ഹുങ്കും അഹന്തയുമായിരുന്നു കാരണം. ഇവിടെ മിക്ക പഞ്ചായതും ഭരിക്കുന്നത് എൽഡിഫ് ആണ്. മണ്ഡത്തിലെ കായിക താരങ്ങൾക്കായി വിവിധ പദ്ധതികൾ കൊണ്ടുവരും .എല്ലാ പഞ്ചായത്തിലും സ്റ്റേഡിയം നിർമ്മിക്കും. ഭൂമിയടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വികസനം നടക്കാത്തത്എം.എൽ.എ മാരുടെ അനാസ്ഥ കൊണ്ടാണ്. കേസും കോടതിയുമായി എം.എൽ.എ  ഇല്ലാത്ത മണ്ഡലമാക്കിയ, പ്രവർത്തനങ്ങളില്ലാത്ത മണ്ഡലമാക്കിയവരാണ് ബിജെപി. താൻ ജയിച്ചാൽമഞ്ചേശ്വരത്തെ മികച്ച മണ്ഡലമാക്കി മാറ്റുമെന്നു രമേശൻ പറഞ്ഞു.

മുന്നണിസ്ഥാനാർഥികളിൽ ബിജെപി യുടെ കെ.സുരേന്ദ്രൻ എത്തിയില്ല

Post a Comment

Previous Post Next Post