ക​ണ്ണൂ​ര്‍:(www.thenorthviewnews.in)  ഒ​രു​വ​ര്‍​ഷ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം ആ​ദ്യ അ​ണ്‍ റി​സ​ര്‍​വ്​​ഡ്​ ട്രെ​യി​നാ​യ ഷൊ​ര്‍​ണൂ​ര്‍-​ക​ണ്ണൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ മെ​മു ജി​ല്ല​യി​ലെ​ത്തി. ആ​ദ്യ​മാ​യാ​ണ്​ മെ​യി​ന്‍ ലൈ​ന്‍ ഇ​ല​ക്‌ട്രി​ക്ക​ല്‍ മ​ള്‍​ട്ടി​പ്പി​ള്‍ യൂ​നി​റ്റ് അ​ഥ​വ മെ​മു സ​ര്‍​വി​സ്​ ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ടി​ക്ക​റ്റ്​ കൗ​ണ്ട​റു​ക​ള്‍ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചു.മെ​മു ട്രെ​യി​നു​ക​ളി​ല്‍ ജ​ന​റ​ല്‍, സീ​സ​ണ്‍ ടി​ക്ക​റ്റു​ക​ള്‍ അ​നു​വ​ദി​ക്കും. 12 കാ​ര്‍ റേ​ക്കി​ല്‍ 915 സീ​റ്റ് അ​ട​ക്കം 2634 പേ​ര്‍​ക്ക് യാ​ത്ര​ചെ​യ്യാം. 50 കി​ലോ​മീ​റ്റ​ര്‍​വ​രെ 30 രൂ​പ​യാ​ണ് നി​ര​ക്ക്.

ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച 4.30ന്​ ​ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന്​ പു​റ​പ്പെ​ട്ട്​ രാ​വി​ലെ 9.10നാ​ണ്​ മെ​മു​ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. മാ​ഹി-7.54, ജ​ഗ​ന്നാ​ഥ ടെ​മ്ബി​ള്‍-7.59, ത​ല​ശ്ശേ​രി-8.09, എ​ട​ക്കാ​ട്-8.24, ക​ണ്ണൂ​ര്‍ സൗ​ത്ത്-8.32 എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലും മെ​മു​വി​ന്​ സ്​​റ്റോ​പ്പു​ണ്ട്. പാ​സ​ഞ്ച​റി​ന്​ സ്​​റ്റോ​പ്പു​ണ്ടാ​യി​രു​ന്ന മു​ക്കാ​ളി, ധ​ര്‍​മ​ടം എ​ന്നീ ഹാ​ള്‍​ട്ട് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ മെ​മു നി​ര്‍​ത്തി​ല്ല. വൈ​കീ​ട്ട്​ 5.20നാ​ണ്​ ക​ണ്ണൂ​രി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന സ​മ​യ​മെ​ങ്കി​ലും ചൊ​വ്വാ​ഴ്​​ച 5.40 ക​ഴി​ഞ്ഞാ​ണ്​ ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​ത്.

ക​ണ്ണൂ​ര്‍ സൗ​ത്ത്-5.27, എ​ട​ക്കാ​ട്-5.36, ത​ല​ശ്ശേ​രി-5.49, ജ​ഗ​ന്നാ​ഥ ടെ​മ്ബി​ള്‍-5.54, മാ​ഹി-5.59 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു സ്​​റ്റേ​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന സ​മ​യം. ചൊ​വ്വാ​ഴ്​​ച ക​ണ്ണൂ​രി​ല്‍​നി​ന്ന്​ പു​റ​പ്പെ​ട്ട മെ​മു​വി​ന്​ 92 ടി​ക്ക​റ്റു​ക​ളാ​ണ്​ ന​ല്‍​കി​യ​ത്. 58 സീ​സ​ണ്‍ ടി​ക്ക​റ്റു​ക​ളും ന​ല്‍​കി. ഇ​തി​ല്‍ 40 എ​ണ്ണ​വും പു​തു​ക്കി​യ​വ​യാ​ണ്.

മെ​മു ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ കോ​വി​ഡി​ന്​ ശേ​ഷം ആ​ദ്യ​മാ​യി യാ​ത്ര​ക്കാ​ര്‍​ക്ക്​ ജ​ന​റ​ല്‍ ടി​ക്ക​റ്റി​ല്‍ യാ​ത്ര​ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങി. ഇ​തു​വ​രെ ടി​ക്ക​റ്റ്​ റി​സ​ര്‍​വ്​ ചെ​യ്​​താ​ല്‍ മാ​ത്ര​മേ പാ​സ​ഞ്ച​ര്‍, എ​ക്​​സ്​​പ്ര​സ്​ വ​ണ്ടി​ക​ളി​ല്‍​പോ​ലും യാ​ത്ര​ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. രാ​വി​ലെ ക​ണ്ണൂ​രി​ലെ​ത്തു​ന്ന മെ​മു മം​ഗ​ളൂ​രു​വി​ലേ​ക്ക്​ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ആ​ദ്യ​മാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ ഷൊ​ര്‍​ണൂ​ര്‍-​ക​ണ്ണൂ​ര്‍ മെ​മു സ​ര്‍​വി​സി​ന് നോ​ര്‍​ത്ത് മ​ല​ബാ​ര്‍ റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്​​സ് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ സ്വീ​ക​ര​ണം ന​ല്‍​കി.

ലോ​കോ ​ൈപ​ല​റ്റ് എം.​എ​സ്. അ​ശോ​ക​ന്‍, അ​സി. ലോ​കോ ​ൈപ​ല​റ്റ് എം. ​വി​ഷ്ണു എ​ന്നി​വ​രെ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി സ്വീ​ക​രി​ച്ചു. റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്​​സ്​​ അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ ത​ല​ശ്ശേ​രി റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലും സ്വീ​ക​ര​ണം ന​ല്‍​കി.

Post a Comment

Previous Post Next Post