കാസർകോട്(www.thenorthviewnews.in) മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഗവ കോളേജ് കുണിയയിൽ എം.എസ്.എഫ് ഹരിത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.  കോമേഴ്സ് വിഭാഗം അദ്ധ്യാപിക ഉഷ .പി  ഉദ്ഘാടനം ചെയ്തു. ഓരോ പെണ്കുട്ടിയും സ്വയം പര്യാപ്തമാവേണ്ടതിനെക്കുറിച്ചും,അവര് നേടിയെടുക്കേണ്ട സ്വാതന്ത്ര്യത്തിന്റെ ആവശ്യകഥയെക്കുറിച്ചും ടീച്ചർ സംസാരിച്ചു.തുടർന്ന് തൈകൊണ്ടോ പരിശീലനവും നടന്നു. ചെറിയ പ്രായത്തിൽ തന്നെ സംസ്ഥാന തലത്തിൽ തൈകൊണ്ടോ യിൽ മികവ് പുലർത്തിയ സഹന എ , ശിഫാലി എസ് രാജ് എന്നിവർ വിദ്യാര്ഥിനികൾക്ക് പരിശീലനം നൽകി. പൊതു ഇടങ്ങളിലും മറ്റും പെണ്കുട്ടികൾക്ക് നേരെയുണ്ടായേക്കാവുന്ന അതിക്രമങ്ങളെ മുന്നിൽകണ്ടുകൊണ്ട് പരിശീലന വിദ്യകൾ വിദ്യാർത്ഥിനികളും സ്വായത്തമാക്കി. ഹരിത ജില്ലാ സെക്രട്ടറി റിസ്വാന സ്വാഗത പ്രസംഗം നടത്തി. ജില്ലാ പ്രസിഡണ്ട് സാലിസ അബ്ദുല്ലാ അധ്യക്ഷ സ്ഥാനം വഹിച്ചു. ഹരിത കമ്മിറ്റി വൈസ് പ്രസിഡൻറ് ശഹാന നന്ദി അറിയിച്ചു .

Post a Comment

Previous Post Next Post