തിരുവനന്തപുരം :(www.thenorthviewnews.in) ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കാര്‍ഷിക മേഖലയ്ക്കും വ്യവസാമേഖലയ്ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും മുഖ്യപരിഗണ നല്‍കിയുള്ളതാണ് പ്രകടനപത്രിക. അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 കോടി നിഷേപമുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രകടന പത്രിക പറയുന്നു. 40 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും, എംഎസ്‌എംഇകളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പുതിയ സ്‌കീം, 60000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും. പാല്‍, മുട്ട, പച്ചക്കറികളില്‍ സ്വയംപര്യാപ്തത നേടും.കാര്‍ഷി മേഖലയില്‍ വരുമാനം 50 ശതമാനം വരെ ഉയര്‍ത്തും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, പ്രവാസി പുനരിധിവാസത്തിന് മുന്തിയ പരിഗണന, മുഴുവന്‍ ആദിവാസി പട്ടിക ജാതി കുടുംബങ്ങള്‍ക്കും വീട്, 60,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യം, റബറിന്റെ തറവില ഘട്ടം ഘട്ടമായി 250 രൂപയാക്കും, 45 ലക്ഷം കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വരെ വായ്പ, ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും, ഓട്ടോ ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിക്കും.
പതിനായിരം കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടും. തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. കടലാക്രമണ ഭീഷണി മറികടക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. വ്യത്യസ്തങ്ങളായ 50 പൊതുനിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിര്‍ദ്ദേശത്തിന്റെയും അവസാനം ക്യുആര്‍ കോഡുണ്ട്. എളുപ്പത്തില്‍ അതേക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

Post a Comment