തി​രു​വ​ന​ന്ത​പു​രം:(www.thenorthviewnews.in)  സം​സ്ഥാ​ന​ത്ത് 19 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ 9, പ​ത്ത​നം​തി​ട്ട 3, എ​റ​ണാ​കു​ളം 2, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,899 പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 64 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 1,643 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 173 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2,119 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 25,158 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 10,68,378 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.കോഴിക്കോട് 188, തിരുവനന്തപുരം 132, കൊല്ലം 182, എറണാകുളം 177, കണ്ണൂര്‍ 108, കോട്ടയം 152, പത്തനംതിട്ട 134, മലപ്പുറം 138, തൃശൂര്‍ 123, ആലപ്പുഴ 115, കാസര്‍ഗോഡ് 100, പാലക്കാട് 24, ഇടുക്കി 49, വയനാട് 21 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം 114, കൊല്ലം 98, പത്തനംതിട്ട 206, ആലപ്പുഴ 116, കോട്ടയം 105, ഇടുക്കി 72, എറണാകുളം 206, തൃശൂര്‍ 200, പാലക്കാട് 60, മലപ്പുറം 175, കോഴിക്കോട് 315, വയനാട് 75, കണ്ണൂര്‍ 286, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്

Post a Comment

Previous Post Next Post