നായന്മാർമൂല: (www.thenorthviewnews.in) തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ എം.അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ നായന്മാർമൂല ജമാഅത്ത് പ്രസിഡൻ്റ് എൻ.എ അബൂബക്കർ ഹാജി ഉത്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ നന്ദികേശൻ മുഖ്യാതിഥി ആയിരുന്നു. ജെ.ആർ.സി കോർഡിനേറ്റർ അനിൽകുമാർ ജെ.ആർ.സിയെ കുറിച്ചുള്ള വിശദീകരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ടി.പി.മുഹമ്മദലി, ഹെഡ് മാസ്റ്റർ പി.നാരായണൻ, ജമാ അത്ത് അംഗം അബ്ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി കെ.അശോകൻ, സീനിയർ അസിസ്റ്റൻ്റ് കെ.എസ്.നാരായണൻ നമ്പൂതിരി ,എസ്.ആർ .ജി കൺവീനർ ശ്രീധരൻ മാങ്ങാട് സ്കൂൾ ജെ.ആർ സി കോർഡിനേറ്റർ എം.എ.മുംതാസ് പ്രസംഗിച്ചു.
നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ ജെ.ആർ.സി. യൂണിറ്റ് എൻ.എ.അബൂബക്കർ ഹാജി ഉൽഘാടനം ചെയ്യുന്നു

Post a Comment