കാസർകോട്:(www.thenorthviewnews.in)  വീഴ്ച്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീർക്കുന്ന വിദ്യാർഥിത്വം എന്ന മുദ്രാവാക്യവുമായി സംസ്ഥാന എം.എസ്എഫ് സ്റ്റുഡന്റ്സ്  വാർ ഫെബ്രുവരി 25 കോഡിക്കോട് വെച്ച് നടക്കും. പാലത്തായിലെ സംഘപരിവാർ കൂട്ടുകെട്ട്, ആശാസ്ത്രീയമായ ഓൺലൈൻ ക്ലാസ്സ്, psc പിൻവാതിൽ നിയമനം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചുളള പ്രതിഷേധ മാർച്ച് ഇതിനോടാനുബന്ധിച് കാസർകോട് ജില്ലാ എം എസ് എഫ് കമ്മിറ്റി അരിയിൽ ശുക്കൂർ അനുസ്മരണവും സ്റ്റുഡന്റസ് വാർ കൺവെൻഷനും കാസർകോട് ഗവ കോളേജിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും. പരിപാടിയിൽ എം എസ് എഫ് സംസ്ഥാന ഭാരവാഹികളായ പി.കെ നവാസ്,ലതീഫ് തുറയുർ,നജാഫ്,അബ്ദുസമദ് തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

أحدث أقدم