കാസർകോട്: (www.thenorthviewnews.in) തലപ്പാടി(മംഗലാപുരം), ജാൽസൂർ(സുള്ള്യ), സാറഡ്ക്ക(ബൺട്വാൾ), നെട്ടണിഗെ(പുത്തൂർ) എന്നീ നാല് പോയിന്റുകളൊഴികെ കാസർകോട് ജില്ലയുമായുള്ള മുഴുവൻ അതിർത്തികളും കർണാടക സർക്കാർ നാളെ മുതൽ അടച്ചിടും. മംഗലാപുരം ഡെപ്യൂട്ടി കമ്മിഷണർ ഇന്നലെ ഇറക്കിയ ഉത്തരവാണിത്. ഈ നാല് പോയിന്റ്റുകളിലൂടെ കടന്നു പോകുന്നവർ 72 മണിക്കൂർ മുൻപേ എടുത്ത RtPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ കാസർഗോഡ് ജില്ലയിൽ നിന്നു കർണാടക അതിർത്തി കടത്തി വിടുകയുള്ളു.ബസ് കണ്ടക്ടർമാർ അങ്ങനെയുള്ള സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമേ ടിക്കറ്റ് കൊടുക്കാവൂ. സ്വകാര്യ വാഹങ്ങളിലുള്ളവരെ ടോൾ അധികൃതർ ഇതേ പോലെ പരിശോധിക്കും. നാല് സ്ഥലങ്ങളിലും പരിശോധനാ ടെൻറ്റുകൾ ഉയർന്നു കഴിഞ്ഞു.ട്രെയിൻ, വിമാന യാത്ര വഴി വരുന്നവർക്കും ഇതേ പോലെ പരിശോധന ഉണ്ടായിരിക്കും.കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നു ദിവസവും പോയി വരുന്നവർ 15 ദിവസത്തിലൊരിക്കൽ നെഗറ്റീവ് test റിപ്പോർട്ട് ഹാജരാക്കാണമെന്ന ഉത്തരവ് നേരത്തെ ഉണ്ട്

إرسال تعليق