ചെറുതും വലുതുമായ 56 കവിതകൾ ചേർത്ത് വെച്ച കവിതാ സമാഹാരമാണ് 'ദ ലൈറ്റ് ഓഫ് സ്പാർക്സ്'
കാസർകോട്:(www.thenorthviewnews.in) ഇംഗ്ളീഷ് കവിത രചനയിലൂടെ നാടിന്റെ അഭിമാനമായിമാറിയ സിറ്റിഗോൾഡ് ഡയറക്ടർ നൗഷാദിന്റെ മകൾക്ക് സഹപാഠികളും ഗവൺമെന്റ് ഹൈസ്കൂൾ 91-92 SSLC ബാച്ച് കുട്ടായ്മയും ചേർന്ന് സ്നേഹാദരവ് നല്കി. ചെറുതും വലുതുമായ 56 കവിതകൾ ചേർത്ത് വെച്ച കവിതാ സമാഹാരമാണ് 'ദ ലൈറ്റ് ഓഫ് സ്പാർക്സ്'. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയതാണ് റിദയുടെ കവിതകളെന്നതാണ് ശ്രദേയം. ചടങ്ങിൽ ഹാരിസ് സിറ്റിചപ്പൽ, ഹബീബ് തുരുത്തി, പ്രകാശൻ എൻ.ബി, അൻവർ Kg 2, ബെന്നി ,മജീദ്, ഫയാസ്, സംസു ,ബഷീർ ചൂരി ,ഇക്ക്ബാൽ ,അബ്ദുല്ല ,ബഷീർ ,റാഷിദ് തുടങ്ങിയർ പങ്കെടുത്തു.ജി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റിദ.

إرسال تعليق