നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്.
പാലാ: (www.thenorthviewnews.in) മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പൻ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്‍റ്. ഘടക കക്ഷിയാക്കാൻ യുഡിഎഫിനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉൾപ്പെടെ 3 സീറ്റ് ചോദിക്കാനാണ് തീരുമാനം. ബാബു കാർത്തികേയനാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്‍റ്. വൈസ് പ്രസിഡന്റുമാർ - സുൽഫിക്കർ മയൂരി, പി.ഗോപിനാഥ്. ട്രഷറർ - സിബി തോമസ്. പാര്‍ട്ടിയുടെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കും.

إرسال تعليق