ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 228 ആണ്.





കാസർകോട്:(www.thenorthviewnews.in) സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ്. കോവിഡ് ബാധിച്ച് 14 പേര്‍ മരിച്ചു. 4652 പേര്‍ രോഗമുക്തി നേടി. 51871 പേർ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 228 ആണ്. ഇന്ന് 20 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 63582 സാമ്പിളാണ് പരിശോധിച്ചത്.

ഒരാഴ്ചക്കിടെ കോവിഡ് വ്യാപനത്തില്‍ 31 ശതമാനം വർധനവ് രാജ്യത്തുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനായി കർണാടക കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണമാവാം പക്ഷേ അത് പൊതു മാനദണ്ഡങ്ങൾ പാലിച്ചാകണം. കർണാടകയുടെ നടപടിക്കെതിരെ കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


KEYWORD 

CHIEF MINISTER KERALA

DISTRICT COLLECTOR KASARAGOD

DISTRICT INFORMATION OFFICE KASARAGOD

Post a Comment

أحدث أقدم