കൊച്ചി: (www.thenorthviewnews.in) കുടുംബ ബജറ്റ് താളം തെറ്റിച്ച് പാചകവാതക വിലയിൽ വീണ്ടും വർധന. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ ഗാർഹിക സിലിണ്ടറിന്റെ വില 776 രൂപയായിരുന്നു.

പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്.

ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രൂപയുമാണ് വർധിപ്പിച്ചത്.

Post a Comment

أحدث أقدم