പളളികളിൽ ആരാധനാ കർമ്മങ്ങൾക്ക് ഇരുപതിലധികം പേർ പാടില്ലെന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത്
കാസർകോട്:(www.thenorthviewnews.in) പളളികളിൽ ആരാധനാ കർമ്മങ്ങൾക്ക് ഇരുപതിലധികം പേർ പാടില്ലെന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
കോവിഡിനോടുള്ള പോരാട്ടത്തിലും സമൂഹ വ്യാപനം തടയുന്നതിലും സർക്കാറിനോട് സഹകരിച്ചവരാണ് വിശ്വാസികൾ. നിസ്ക്കാത്തിനു ഇരുപതിലധികം ആളുകൾ പള്ളികളിൽ ഒത്ത് കൂടാൻ പാടില്ലെന്ന സർക്കാറിൻ്റെ നിർദ്ദേശം സദുദ്ദേശപരമാണങ്കിൽ അനുസരിക്കേണ്ടതുണ്ട്. എല്ലാ ദിവസവും അഞ്ച് നേരത്തെ നിസ്കാരങ്ങളിൽ ഇത് പാലിക്കാൻ പറ്റും.പക്ഷെ വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരത്തിൽ ഇത് പ്രായോഗികമല്ല.നാൽപ്പത് പേർ ജുമുഅ നിസ്കാരത്തിന് നിർബന്ധമാണ്.
സർക്കാർ തീരുമാനം പുന:പരിശോധിക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണ്. ആഴ്ചയിലൊരിക്കൽ മാത്രമുള്ള ജുമുഅ നമസ്ക്കാരത്തിന് ഇളവ് നൽകണമെന്ന് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.ജനറൽ സെക്രട്ടറി ടി.ഇ.അബ്ദുല്ല, ട്രഷറർ എൻ.എ അബൂബക്കർ ഹാജി എന്നിവർ മുഖ്യമന്ത്രികയച്ച കത്തിൽ ആവശ്യപ്പെട്ടു.

Post a Comment