മതാത്മകമായ ഇടുങ്ങിയ ചിന്തകളിൽ നിന്ന് മനുഷ്യരെ  മോചിപ്പിക്കുന്നതായിരുന്നു ഉബൈദ് കവിതകൾ - ഇ പി രാജഗോപാൽ




 കാസർകോട്:(www.thenorthviewnews.in)  താൻ ജീവിച്ചു പോരുന്ന നാടിന്റെ സംസ്കാരത്തെ അതിന്റെ വൈവിധ്യങ്ങളിൽ , സാധ്യതകളിൽ തിരിച്ചറിഞ്ഞ് മനുഷ്യനന്മക്ക് വേണ്ടി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ച ഒരാളാണ് കവി  ടി , ഉബൈദ് സാഹിബെന്ന് സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം ഇ.പി. രാജഗോപാലൻ അഭിപ്രായപ്പെട്ടു. വാക്കുകളെ മതാത്മകമായ ഇടുങ്ങിയ ചിന്തകളിൽ നിന്ന് മോചിപ്പിക്കുകയും മിശ്രണമാണ് സംസ്കാരത്തിന്റെ സ്വരൂപമെന്നും ഉബൈദിന്റെ ' റംസാൻ പെരുന്നാൾ എന്ന കവിതയെ പ്രത്യേകം പരാമർശിച്ചു രാജഗോപാലൻ വ്യക്തമാക്കി.

കാസർകോട് സാഹിത്യ വേദി ഓൺലൈനിൽ സംഘടിപ്പിച്ച ഉബൈദ് ഓർമദിന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു പ്രമുഖ നിരൂപകനായ ഇ.പി.രാജഗോപാലൻ. പത്മനാഭൻ ബ്ലാത്തൂർ ആമുഖഭാഷണം നടത്തിയ ചടങ്ങിൽ സാഹിത്യ വേദി പ്രസിഡണ്ട് റഹ്മാൻ തായലങ്ങാടി അദ്ധ്യക്ഷം വഹിച്ചു.

കവി പി.എസ്. ഹമീദ് ഉബൈദ് ഓർമകൾ പങ്കിട്ടു. ശ്രീ വി വി. പ്രഭാകരൻ, മുജീബ് അഹ്മദ്, ഇബ്രാഹിം ചെർക്കള സംസാരിച്ചു. സെക്രട്ടറി അഷ്റഫ് അലി ചേരങ്കൈ സ്വാഗതവും റഹീം ചൂരി നന്ദിയും പറഞ്ഞു.

തുടർന്നു നടന്ന കവിയരങ്ങിൽ സി.എൽ ഹമീദ് അദ്ധ്യക്ഷ്യം വഹിച്ചു. പ്രശസ്ത കവി വി.ടി ജയദേവൻ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു  കവികളായ മൊയ്തീൻ അംഗ ടി മുഗർ, റഹ്മാൻ പാണത്തൂർ, പുപ്പാകരൻ ബെണ്ടിച്ചാൽ, രവീന്ദ്രൻ പാടി, രാധ ബേഡകം, രമ്യ കെ. പുളി തൊട്ടി, രാഘവൻ ബെള്ളിപ്പാടി, രവി ബ ന്തടുക്ക, ഗി രി ധർ ആർ., ഉണ്ണികൃഷ്ണൻ അണിഞ്ഞ, എരിയാൽ അബ്ദുല്ല, എ ബെണ്ടിച്ചാൽ, എം.പി, ജിൽ ജിൽ, റഹ്മാൻ മുട്ടത്തൊടി, ടി.കെ. പ്രഭാകരൻ, റഹീം തെരുവത്ത്, അബ്ദുൽ ഖാദിർ വിൽ റൊഡി., ഹരിദാസ് കോളിക്കുണ്ട് , ജ്യോതി പാണൂ ർ, വി.ആർ. സദാനന്ദൻ, മധു എസ് നായർ, ടി.കെ. അൻവർ, ആയിഷത്ത് സുമയ്യ ആയിഷത്ത് താഹിറ, അബ്ദുല്ല കുന്നിൽ, താജുദ്ദീൻ ബാങ്കോട് എന്നിവർ കവിതകൾ അവതരിപ്പിച്ചു.

പ്രശസ്ത ഗായകൻ എൻ. എ ഗഫൂർ ശ്രീമതി മഞ്ജു ഉണ്ണികൃഷ്ണൻ ഉബൈദ് കവിതകൾ ആലപിച്ചു.ആർ.എസ്. രാജേഷ് കുമാർ സ്വാഗതവും വിനോദ് കുമാർ പെരുമ്പള നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post