ബി. അബൂബക്കർ കാട്ടുകൊച്ചി  അന്തരിച്ചു



നെല്ലിക്കട്ട:(www.thenorthviewnews.in പൗരപ്രമുഖനും കോൺഗ്രസ് നേതാവുമായ കാട്ടുകൊച്ചി ബി അബൂബക്കർ (79) അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളായി കടുത്ത പനിയെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഏറെക്കാലമായി അതിർക്കുഴി ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കട്ട യൂണിറ്റ് മുൻ പ്രസിഡണ്ട് ആയിരുന്നു. എതിർത്തോട് മുഹിയുദ്ദീൻ ജുമാമസ്ജിദ് ട്രഷറർ ആണ്. അതിർക്കുഴി എൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിന് മുൻ നിരയിൽ നിന്നു പ്രവർത്തിച്ചയാളാണ്.

ഭാര്യ: ഖദീജ

മക്കൾ: ആയിഷ, സാഹിറ, അസ്മ, ഷരീഫ്, റുഖിയ, സമീറ, റഷീദ്, മറിയ, മുസ്തഫ, റഫീഖ്.

സഹോദരിമാർ: പരേതരായ ബീഫാത്തിമ്മ പുത്തൂർ, ഖദീജ ഹജ്ജുമ്മ കാട്ടുകൊച്ചി. മുഹമ്മദ് പെർള, സി പി ദാരിമി പുണ്ടൂർ, ബഷീർ ചൗക്കി, സമീർ പള്ളത്തടുക്ക, സുഖയ്യ പൈക്ക, ആരിഫ ചേരൂർ, ഷാഹിന കോഴിക്കോട്

പരേതനായ ബഷീർ കാട്ടുകൊച്ചി പഞ്ചായത്ത് മെമ്പർ നാസർ കാട്ടുകൊച്ചി സഹോദരീ പുത്രൻ ആണ്.

Post a Comment

Previous Post Next Post