കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ദുരന്തം


കോഴിക്കോട്:(www.thenorthviewnews.in) ദുബായിൽ നിന്നും കാലിക്കറ്റ് എയർപോർട്ടിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി. ദുബൈ -കോഴിക്കോട് എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്.  പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

 ഡൽഹിയിൽ നിന്നുള്ള വിമാനമാണെന്ന വിവരവും ലഭിക്കുന്നുണ്ട്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ ആംബുലൻസുകൾ എത്തിച്ചുകൊണ്ടിരിക്കുകയാനെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. വിമാനം റൺവേയിലൂടെ അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിവരം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ തുടരുന്നതുകൊണ്ട് തന്നെ വിമാനം തെന്നിമാറിയതാവാമെന്നും സൂചനയുണ്ട്.

അപകടം എത്രത്തോളം വലതുതാണെന്ന് നോക്കുന്നു, പരുക്കുകൾ ഗുരുതരമാണന്നാണ് മനസിലാക്കുന്നത്. കോഴിക്കോട് -മലപ്പുറം കളക്ടര്‍മാര്‍ കോഡിനേഷൻ ഏറ്റെടുത്തിട്ടുണ്ടെന്ന് എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു പറഞ്ഞു.


updating....



Post a Comment

Previous Post Next Post