മണലാരണ്യത്തിൽ കാവലായവർക്ക് ചേരങ്കൈ മുസ്ലിം ലീഗിൻ്റെ സ്നേഹാദരം
ചേരങ്കൈ : (www.thenorthviewnews.in)കോവിഡ് ഭീതി മൂലം ഗൾഫ് രാഷ്ട്രങ്ങൾ വിറങ്ങലിച്ച സമയത്ത് സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ച പ്രദേശത്തെ കെ.എം.സി.സി പ്രവർത്തകരെ ചേരങ്കൈ മുസ്ലിം ലീഗ് ആദരിച്ചു.
സഹജീവി സ്നേഹത്തിൻ്റെ മാതൃകകൾ ഉയർത്തിപ്പിടിച്ച് പ്രവാസ ലോകത്ത് മാതൃകാ പ്രവർത്തനം നടത്തിയ പ്രവർത്തകരെയാണ് ചേരങ്കൈ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിയും മുസ്ലിം യൂത്ത് ലീഗും ചേർന്ന് ആദരിച്ചത്.
കോവിഡ് ഭീഷണിമൂലം പ്രതിസന്ധിയാലായ സമയത്ത് അവശ്യസാധനങ്ങളും ഭക്ഷണ കിറ്റുകളും നൽകി കരുതലിൻ്റെ രക്ഷാ കവചമായി മാറിയ ദുബായ് KMCC ജില്ലാ വൈസ് പ്രസിഡണ്ട് സലീം ചേരങ്കൈ,ദുബായ് KMCC മുനിസിപ്പൽ സെക്രട്ടറി ബഷീർ ചേരങ്കൈ, ദുബായ് KMCC മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഹനീഫ് D6, KMCC അംഗം സൈനുദ്ധീൻ ഫുൾസ്ലീവ് തുടങ്ങിയവർ ജന്മനാടിൻ്റെ ആദരം ഏറ്റുവാങ്ങി.നാടൊന്നടങ്കം ഭക്ഷണവും അവശ്യ സാധനങ്ങളുമില്ലാതെ മുറിയിൽ ഒറ്റപ്പെട്ട നാളുകളിൽ KMCC പ്രവർത്തകർ സാന്ത്വനത്തിൻ്റെ കുളിർക്കാറ്റായ് തഴുകിയത് സ്വന്തം ശരീരം പോലും പണയം വെച്ചാണ്.
ആവശ്യക്കാർക്ക് ഭക്ഷണ പൊതികൾ എത്തിക്കാനും ആശുപത്രികളിൽ രോഗ ലക്ഷണമുള്ളവരെയും രോഗികളെയും എത്തിക്കാനും ആഹോരാത്രം പരിശ്രമിക്കയും സ്വന്തം കട പോലും കോവിഡ് രക്ഷാ പ്രവർത്തനങ്ങൾക്ക് വിട്ട് നൽകുകയും ചെയ്ത് നാടിൻ്റെ യശസ്സുയർത്തിയ പച്ചപ്പടയാളികൾക്ക് നാട്ടിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ സ്നേഹ സമ്മാനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൈ മാറി.
വാർഡ് വൈസ് പ്രസിഡണ്ട് അബ്ദുൽ റഹിമാൻ ദിട്പ, വാർഡ് ജന.സെക്രട്ടറി മുസ്താക് ചേരങ്കൈ, സെക്രട്ടറിമാരായ ഹാഷിം.ബി.എച്ച്, അഹ്മദ് സുള്ള്യ, ട്രഷറർ മുനീർ ഖൈമ, യൂത്ത് ലീഗ് ശാഖാ ജന.സെക്രട്ടറി നിയാസ് അഹമ്മദ്, ട്രഷറർ അഷ്റഫ് ദിട്പ, ഹമീദ് ചേരങ്കൈ,ഇഖ്ബാൽ ബേബി ക്യാംപ്, അഷ്റഫ് അട്ടക്കുളം' കബീർ സൗദി, അഹമ്മദ് സമീർ, സുബൈർ സുധീർ, ഫിറോസ്.പി.എം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment