നയതന്ത്ര പാഴ്‌സലുകൾക്ക് രണ്ട് വർഷമായി അനുമതിയില്ല; ജലീലിനെ വെട്ടിലാക്കി പ്രോട്ടോക്കോൾ ഓഫീസറുടെ മറുപടി
തിരുവനന്തപുരം :(www.thenorthviewnews.in) മന്ത്രി കെ ടി ജലീലിനെതിരെ നിർണായക വെളിപ്പെടുത്തൽ. കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വെളിപ്പെടുത്തി. കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽ കുമാറാണ്. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. എൻഐഎയ്ക്കും പ്രോട്ടോക്കോൾ ഓഫീസർ ഉടൻ മറുപടി നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൂടുതൽ പ്രതിരോധത്തിലാക്കിയാണ് ഈ മറുപടി പുറത്തായിരിക്കുന്നത്.
നയതന്ത്ര പാഴ്‌സലിന് അനുമതി നൽകുന്നത് പ്രോട്ടോക്കോൾ ഓഫീസറാണ്. പ്രോട്ടോക്കോൾ ഓഫീസറിന്റെ സമ്മത പത്രം നൽകിയാലാണ് പാഴ്‌സൽ വിട്ടുനൽകുക. വിട്ടുനൽകിയതിന് ശേഷം രേഖ പ്രോട്ടോകോൾ ഓഫീസറിന് തിരിച്ച് നൽകുകയും ചെയ്യുണമെന്നാണ് ചട്ടം. എന്നാൽ നയതന്ത്ര പാഴ്‌സലായാണ് മതഗ്രന്ഥങ്ങളെത്തിയതെന്നായിരുന്നു കെ ടി ജലീൽ പറഞ്ഞിരുന്നത്. ദുബായ് കോൺസുലേറ്റിന് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥനങ്ങൾ വിതരണം ചെയ്തത്. അതേസമയം ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷൻ എന്ന് വിവരം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷൻ തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവർക്ക് സ്വപ്ന കമ്മീഷന്റെ ഒരു വിഹിതം നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഈ കമ്മീഷൻ തുക ഒരു ഈജിപ്ഷ്യൻ പൗരനും നൽകിയിട്ടുണ്ടെന്ന് സ്വപ്‌ന സമ്മതിച്ചു. ഇത്തരത്തിലുള്ള പദ്ധതി കൊണ്ടുവരുന്നതിന് ഈജിപ്ഷ്യൻ പൗരന് പങ്കുണ്ട്.

Post a Comment